പയ്യന്നൂർ കോളേജ് വജ്രജൂബിലി ആഘോഷം: വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കം

പയ്യന്നൂർ കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദർശനത്തിന് ഭംഗ്യമായ തുടക്കമായി. കല്യാശേരി എംഎൽഎ എം. വിജിൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബോർഡ് ഓഫ് മാനേജ്മെന്റ് പ്രസിഡന്റ് കെ.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ് സ്വാഗതം പറഞ്ഞു.

എക്‌സിബിഷൻ ചെയർമാൻ തേജ്‌രാജ് മല്ലർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയൻ അടുക്കാടൻ, പി.ടി.എ. വൈസ് പ്രസിഡന്റ് എൻ. നാരായണൻ, ഡോ. പി.ആർ. സ്വരൺ, കോളേജ് യൂണിയൻ ചെയർമാൻ ഒ.വി. അശോക് എന്നിവർ ആശംസകൾ നേർന്നു.
സമൂഹത്തിൻ്റെ  സമഗ്രതലങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയെ മുൻനിർത്തി അമ്പതിലേറെ സ്റ്റാളുകളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്. ഇന്ത്യൻ നാവികസേന, ഐ.എസ്.ആർ.ഒ., ഐ.ഐ.ടി. ചെന്നൈ, സി.ആർ.പി.എഫ്., ബി.എസ്.എൻ.എൽ., കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ഗവ. ആയുർവേദ മെഡിക്കൽ കോളേജ്, ഫിഷറീസ് സർവകലാശാല, കോളേജ് ഓഫ് എഞ്ചിനിയറിംഗ് തൃക്കരിപ്പൂർ, ഗവ. വനിത പോളിടെക്നിക് കോളേജ് പയ്യന്നൂർ എന്നിവയുടെ സ്റ്റാളുകൾ പ്രദർശനത്തിൻ്റെ  മുഖ്യ ആകർഷണങ്ങളാണ്.ഇലക്ഷൻ കമ്മീഷൻ ഇ.വി.എം. ഡെമോ വാൻ, റോട്ടറി-ഐ ഫൗണ്ടേഷൻ സൗജന്യ നേത്രപരിശോധന വാൻ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ജില്ലാ കൃഷിത്തോട്ടം, ഔഷധി, കൃഷി വിജ്ഞാനകേന്ദ്രം, കുരുമുളക് ഗവേഷണ കേന്ദ്രം, ഫയർ & റസ്ക്യൂ ഫോഴ്‌സ്, എച്ച്.പി. ഗ്യാസ്, പയ്യന്നൂർ ഖാദി, വെങ്കലഗ്രാമം, സർഗമംഗല, ജൈവഭൂമ, MARK–വന്യജീവി രക്ഷാസംഘം, PetQua – The Pet Shop എന്നിവയും പങ്കാളികളായി.


കോളേജിലെ വിവിധ വിഭാഗങ്ങൾ ഒരുക്കിയ വിജ്ഞാനപ്രദമായ കാഴ്ചകളും വിദ്യാഭ്യസ പ്രദർശനത്തിൻ്റെ  ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.

 

Advt. 
Fit & Fab ഫിറ്റ്നസ് സെൻറർ, എം എം റോഡ് പിലാത്തറ. ഉദ്ഘാടന അഡ്മിഷൻ ഓഫർ തുടരുന്നു ✨
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ സംബന്ധിച്ചും  ബന്ധപ്പെടുക:
📞 9846700394,   9847277535