അഖിലേന്ത്യാ ഭാഷാ മയൂര പുരസ്കാരം പി.ആർ. സ്മിതയ്ക്ക്

പ്രവാസി മലയാളി സമൂഹത്തിനിടയിൽ മലയാള ഭാഷാ പഠനത്തിനും കേരളീയ സംസ്കാരത്തിനുമായി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്കായി ഏർപ്പെടുത്തിയ അഖിലേന്ത്യാ ഭാഷാ മയൂര പുരസ്കാരം പി.ആർ. സ്മിതയ്ക്ക് സമ്മാനിച്ചു. മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'മലയാൺമ' കൂട്ടായ്മയിൽ വെച്ച് അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ പുരസ്കാരം കൈമാറി.

പ്രവാസി ജനവിഭാഗങ്ങൾക്കിടയിൽ മലയാള ഭാഷാ പഠനവും കേരള  സാംസ്കാരികതയും പ്രചരിപ്പിക്കുന്ന മലയാളം മിഷൻ്റെ   മികച്ച പ്രവർത്തകയ്ക്കുള്ള അഖിലേന്ത്യാഭാഷാ മയൂര പുരസ്കാരം ചെന്നൈ മലയാളം മിഷൻ ചാപ്റ്റർ അക്കാദമിക്ക് കൺവീനറും ശാസ്ത്രയും മലയാളം മിഷനും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന പി.ടി.ഭാസ്കരപ്പണിക്കർ സ്മാരകആഗോള ബാലശാസ്ത പരീക്ഷാ കോഡിനേറ്ററും കണ്ണൂർ ജില്ലയിലെഏഴോം സ്വദേശിയുമായപി.ആർ. സ്മിതക്ക് സമ്മാനിച്ചു. മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാൺമ കൂട്ടായ്മയിൽവെച്ച് എം.എൽ.എ. അഡ്വ. വി.കെ.പ്രശാന്താണ് കേരള സർക്കാറിന്ന് വേണ്ടി പുരസ്കാരം സമ്മാനിച്ചത്.

മിഷൻ ഡയരക്ടർ മുരുകൻ കാട്ടക്കട ചടങ്ങിൽ അധ്യക്ഷനായി. സിനിമാ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി,സംഗീത സംവിധായകൻ ജി. വേണുഗോപാൽ,
മിഷൻ ഭരണ സമിതി അംഗം സുധീർ നാഥ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി.

തമിഴ്നാട്ടിലെ ഇരുപത്തിരണ്ടോളം മേഖലകളിൽ മലയാളം ഭാഷാ പഠന കേന്ദ്രങ്ങൾ സ്ഥാപിച്ച് കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി പത്താം തരം തുല്യതയ്ക്ക് സമാനമായ മലയാള ഭാഷാ പഠനം നടത്താൻനേതൃത്വം നൽകിവരുന്ന സ്മിത കേരളത്തിലെ അറിയപ്പെടുന്നസാമൂഹ്യ സംസ്കാരിക സാക്ഷരതാ പ്രവർത്തകനും കാൻ ഫെഡിൻ്റെ  സംസ്ഥാനവൈസ് ചെയർമാനും ശാസ്ത്ര ഡയരക്ടരുമായ വി.ആർ.വി ഏഴോമിന്റെ മകളും ചെന്നൈയിലെ അറിയപ്പെടുന്ന വാദ്യകലാകാരൻ സി.ദേവരാജിൻ്റെ  ജീവത പങ്കാളിയുമാണ്.
പ്രവാസികൾക്കിടയിലെ  മികച്ചബാലശാസ്ത്ര സംഘാടക എന്ന നിലയിൽ 2004 ൽ കാൻഫെഡിൻ്റെ  പി.ടി.ബി. സ്മാരക പുരസ്കാരം  സ്മിതയ്ക്ക് ലഭിച്ചിരുന്നു