കാർഷിക–ടൂറിസം മേഖലകൾക്ക് മുൻഗണന: ചെറുതാഴം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ചെറുതാഴം: കാർഷിക രംഗത്തിനും ടൂറിസം മേഖലയ്ക്കും പശ്ചാത്തല വികസനത്തിനും പ്രത്യേക പ്രാധാന്യം നൽകി ചെറുതാഴം ഗ്രാമപഞ്ചായത്തിൻ്റെ 2026–27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. രത്നവല്ലിയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് സനൂപ് മോഹനൻ അധ്യക്ഷത വഹിച്ചു.
ചെറുതാഴത്തിൻ്റെ കാർഷിക പൈതൃകം വിളിച്ചോതുന്ന വിശാലമായ നെൽപ്പാടങ്ങൾ പൂർണമായി കതിരണിയിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകർഷണം. കൂടാതെ കോട്ടക്കുന്ന് ടൂറിസം പദ്ധതി, പിലാത്തറ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ്, ശ്രീസ്ഥ ഹോമിയോ ഡിസ്പൻസറി എന്നിവയും ബജറ്റിൽ പ്രധാന പരിഗണന നേടിയ പദ്ധതികളാണ്.
47 കോടി 44 ലക്ഷം രൂപ വരവും 44 കോടി 49 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന സമതുലിത ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.
ബജറ്റ് യോഗത്തിൽ ഭരണസമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പുറമെ പ്രത്യേക ക്ഷണിതാക്കളായി മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, മുൻ വൈസ് പ്രസിഡന്റ് പി.വി. രോഹിണി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.വി. രാജീവൻ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. രാഗേഷ് സ്വാഗതം പറഞ്ഞു.
____________________________________________
Advt: കണക്കിൽ കുട്ടികളെ മിടുക്കരാക്കാം!!! അബാക്കസ് പരിശീലനത്തിനായി ഇപ്പൊൾ ഓൺലൈൻ / ഓഫ് ലൈൻ ബാച്ചുകൾ. ( online / offline batches ).
Contact: 8281016662
ആനന്ദം 2026 -
Summer Vacation Course
🎯 കുട്ടികളുടെ അവധിക്കാലം വെറുതെ കളയാനുള്ളതല്ല, അവർ മിടുക്കരായി മാറാനുള്ളതാണ്!
കണക്കിലെ പേടി മാറ്റാനും കുട്ടികളുടെ ബുദ്ധിവികാസത്തിനും ഇതാ ഒരു സുവർണ്ണാവസരം... ആരംഭിക്കുന്നു അവധിക്കാല പ്രത്യേക ക്ലാസുകൾ!
✨ അബാക്കസ് മാത്‍സ് ഫൌണ്ടേഷൻ (Abacus Maths Foundation)
(Abacus Math Magic Vacation Course)
എന്തുകൊണ്ട് നിങ്ങളുടെ കുട്ടികൾ അബാക്കസ് പഠിക്കണം?
✅ കണക്കുകൾ വേഗത്തിലും കൃത്യതയിലും ചെയ്യാൻ
✅ ഏകാഗ്രതയും (Concentration) ശ്രദ്ധയും കൂട്ടാൻ
✅ ഓർമ്മശക്തി (Memory Power) വർദ്ധിപ്പിക്കാൻ
✅ പഠനത്തോടുള്ള താല്പര്യം നിലനിർത്താൻ
✅ കണക്കിനോടുള്ള പേടി പൂർണ്ണമായും മാറ്റാൻ
കളികളിലൂടെയും രസകരമായ രീതികളിലൂടെയുമാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നത്.
📌 പ്രായപരിധി: [5 മുതൽ 12 വയസ്സുവരെ]
📅 ക്ലാസുകൾ ആരംഭിക്കുന്ന തീയതി: [ഉടൻ ആരംഭിക്കുന്നു ]
📍 സ്ഥലം: [പിലാത്തറ, മാതമംഗലം, ചെറുപുഴ, തളിപ്പറമ്പ, ആലക്കോട്, വെങ്ങര, മൊട്ടാമ്പ്രം etc ]
🏃♂️ സീറ്റുകൾ പരിമിതം! നിങ്ങളുടെ കുട്ടികളുടെ ശോഭനമായ ഭാവിക്ക് ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ.
📞 ഫോൺ: 8281016662
📱 വാട്സ്ആപ്പ്: 8281016662
വെബ്സൈറ്റ്:
Visit our website: https://www.kitesmathmagic.org/
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


