ലയൺസ് ക്ലബ് ഇന്റർനാഷണൽ പിലാത്തറയുടെ സഹകരണത്തോടെ പിലാത്തറയിൽ സൗജന്യ കർണ–ശ്രവണ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ലോക കേൾവിദിനത്തോടനുബന്ധിച്ച് പിലാത്തറ ലയൺസ് ക്ലബ് ഹാളിൽ ലോക കേൾവിദിന ആഘോഷച്ചടങ്ങുകൾ കല്യാശ്ശേരി നിയോജക മണ്ഡലം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ കേൾവിക്കുറവ് അനുഭവിക്കുന്ന അർഹരായവർക്ക് ശ്രവണസഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ശ്രവണസഹായി വിതരണം എം. വിജിൻ എം.എൽ.എ നിർവഹിച്ചു.
സൗജന്യ കേൾവി സഹായി വിതരണം: വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
സൗജന്യ കേൾവി സഹായി വിതരണ ചടങ്ങ് വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ശ്രവണ കണ്ണൂർ റീജിയണൽ മാനേജർ ജിയോ മണിപ്പാടത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിലാത്തറ ലയൺസ് ക്ലബ് പ്രസിഡണ്ട് ലയൺ രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ശ്രവണ ഡയറക്ടർ ശ്രീജിത് പദ്ധതി വിശതീകരണവും, ശ്രവണ സീനിയർ ഓഡിയോളജിസ്റ് അശ്വതി കേൾവി ബോധവത്കരണ ക്ലാസും കൈകാര്യം ചെയ്തു.
ലയങ്സ് കാൻസർ കെയർ ചെയർപേഴ്സൺ ലയൺ സിദ്ധാർത്ഥൻ വി, ഡിസ്ട്രിക്ട് കാബിനറ്റ് ഓഫീസർ ലയൺ ടി എസ് വിശ്വനാഥൻ, വാദിഹുദാ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സുനീറ വി.പി, ഹോപ്പ് മാനേജിങ് ഡയറക്ടർ കെ എസ് ജയമോഹൻ, ഫോണക് ഹിയറിങ് എയിഡ് സൗത്ത് ഇന്ത്യ മാനേജർ പ്രശാന്ത് നായിഡു എന്നിവരും, സൗജന്യ കേൾവി പരിശോധന ചടങ്ങിൻ്റെ മീഡിയ പാർട്ണർ പിലാത്തറ ഡോട്ട് കോം പ്രതിനിധി ഷനിൽ ചെറുതാഴം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലയൺസ് ക്ലബ് സർവീസ് ചെയർപേഴ്സൺ എം എസ് നാരായണൻ നമ്പൂതിരി നന്ദി അറിയിച്ചു,
സാമൂഹ്യസേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന സംഘടനകളുടെ സഹകരണത്തോടെ നടന്ന പരിപാടി ശ്രദ്ധേയമായി. ശ്രവണപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് കേൾവി സഹായി വിതരണം ചെയ്തതോടെ നിരവധി പേർക്ക് ആശ്വാസമായി. സൗജന്യ കേൾവി പരിശോധന ക്യാമ്പ് മാർച്ച് 4 മുതൽ 10 വരെ പിലാത്തറ ശ്രവണ സെന്ററിൽ നടക്കും, 9449100200 നമ്പറിൽ ബന്ധപ്പെടാം
advt
സമ്മർ വെക്കേഷൻ കോഴ്സ് പിലാത്തറയിൽ അഡ്മിഷൻ ആരംഭിച്ചു
8281016662 visit website http://https://anandham.archikites.com/
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


