ഇഫ്താർ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

പെരുവാമ്പ മൂലവയൽ ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.

എരമം–കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് അംഗം പി. പി. ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ട്രഷറർ ടി. വി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

ടി. വി. പത്മനാഭൻ, പ്രണവ് പെരുവാമ്പ, പി. വി. മിഥുൻ, എം. എം. സതീശൻ എന്നിവർ സംസാരിച്ചു.

ഈ വരുന്ന വിഷുവിനോടനുബന്ധിച്ച് നാട്ടുകാരുടെ സഹകരണത്തോടെ ഗ്രാമോത്സവം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് കൂട്ടായ്മ. മതസൗഹാർദ്ദവും സന്നദ്ധ സേവന പ്രവർത്തനങ്ങളും മുൻനിർത്തി മുന്നോട്ട് പോകുകയാണ് മൂലവയൽ ഗ്രാമം കൂട്ടായ്മ.

 

advt
സമ്മർ വെക്കേഷൻ കോഴ്സ് പിലാത്തറയിൽ അഡ്മിഷൻ ആരംഭിച്ചു 
8281016662 visit website http://https://anandham.archikites.com/ 
​​​​​​​