അശ്വതി ശശിക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
സംസ്ഥാന സർക്കാർ നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ഈ വർഷം പിലാത്തറ സി.എം നഗരിലെ സ്വരത്തിൽ താമസിക്കുന്ന അശ്വതി ശശിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ മികച്ച ബിരുദ വിദ്യാർത്ഥികൾക്കായി നൽകുന്ന സുപ്രധാനമായ ഒരു സ്കോളർഷിപ്പ്/അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം. രാജ്യത്ത് ആദ്യമായി 2021–22 അധ്യയന വർഷത്തിലാണ് സംസ്ഥാന സർക്കാർ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ആരംഭിച്ചത്. നിലവിൽ രണ്ടാമത്തെ തവണയാണ് ഈ ബഹുമതി നൽകുന്നത്. 2022-23, 2023-24 അധ്യയന വർഷങ്ങളിൽ ബിരുദപഠനത്തിൽ മികച്ച വിജയം നേടിയ 2000 വിദ്യാർത്ഥികൾക്കുള്ള (ഓരോ വർഷവും 1000 പേർ വീതം) ഒരു ലക്ഷം രൂപയുടെ പുരസ്‌കാര വിതരണം 2026 മാർച്ച് 10-നാണ് നടക്കുന്നത്.
തലശ്ശേരി സർക്കാർ ബ്രണ്ണൻ കോളേജിൽ 2023–24 അധ്യയന വർഷത്തിൽ ബി.എ. ഫങ്ഷണൽ ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയതിനാണ് അശ്വതിയെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. പിലാത്തറ സി.എം നഗരിലെ സ്വരത്തിൽ താമസിക്കുന്ന പരേതനായ ശശി ചുങ്കത്ത് – സുഷമ ദമ്പതികളുടെ മകളാണ് അശ്വതി ശശി.
അശ്വതിക്ക് ലഭിച്ച ഈ നേട്ടത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.
advt
സമ്മർ വെക്കേഷൻ കോഴ്സ് പിലാത്തറയിൽ അഡ്മിഷൻ ആരംഭിച്ചു
8281016662 visit website http://https://anandham.archikites.com/
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


