രക്തസാക്ഷികളെ കിട്ടിയാല്‍ സിപിഎമ്മിന് ലോട്ടറി അടിച്ചതുപോലേ : അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്

അഡ്വ. രാജീവന്‍ കപ്പച്ചേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുക്കൊണ്ട് യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പഴയങ്ങാടി : രക്തസാക്ഷികളെ കിട്ടിയാല്‍ സിപിഎമ്മിന് ലോട്ടറി അടിച്ചതുപോലേയെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ,  അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് കൊളള.

കേരളത്തിലുളളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല , അത് വെറും കോര്‍പ്പറേറ്റ് പാര്‍ട്ടിയായി സിപിഎം മാറിയെന്നും , യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നടങ്കം കോണ്‍ഗ്രസിന്- യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി തെറ്റില്‍ നിന്നും തെറ്റിലേക്ക് പോകുന്ന സിപിഎമ്മിനെ തിരുത്തിക്കാനുളള ഒരുക്കത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും , അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദനെന്നും , യുഡിഎഫിന്‍റെ അത്യൂജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും , അതിന്‍റെ ഉദാഹരണമാണ് കല്ല്യാശ്ശേരിയിലേ ആവേശേജ്ജ്വലമായ ഈ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

അഡ്വ. രാജീവന്‍ കപ്പച്ചേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുക്കൊണ്ട് യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എസ്.കെ.പി. സക്കറിയ അധ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി. സഹദുളള മുഖ്യപ്രഭാഷണം നടത്തി , എഐസിസി അംഗവും , നിയോജക മണ്ഡലം ഒബ്സര്‍വ്വറുമായ വേണുഗോപാല്‍ റാവു ഹര്‍ക്കാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു..

യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍.ജി. സുനില്‍ പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണന്‍ , ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ബാബു എളയാവൂര്‍ , കെ. ബ്രിജേഷ് കുമാര്‍ , നൗഷാദ് വാഴവളപ്പില്‍ , മയൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ , IUML ജില്ല വൈസ് പ്രസിഡണ്ട് കെ.വി. അലി , സിഎംപി സംസ്ഥാന കമ്മിറ്റി അംഗം പി.രാജന്‍ , ടി.വി. ഇബ്രാഹിം മാസ്റ്റര്‍ , വി.രാജന്‍ , കൂനത്തറ മോഹനന്‍ , സന്ദീപ് പാണപ്പുഴ , കെ.വി. സത്യഭാമ , പി.വി. ഇബ്രാഹിം മാസ്റ്റര്‍ , വി.വി.വിജയന്‍ , കക്കോപ്രവന്‍ മോഹനന്‍ , അസ്ല് കണ്ണപുരം , എസ്.യു. റഫീഖ് , ഗഫൂര്‍ മാട്ടുല്‍ , റീന സുരേഷ് , ലിഷ ലെസ്ലി , സൈനബ അരിയില്‍ , സുധീഷ് വെളളച്ചാല്‍ രാഹുല്‍ പുത്തന്‍ പുരയില്‍ , അക്ഷയ് പറവൂര്‍ , ജംഷീര്‍ ആലക്കാട് , ഷബീര്‍ മടക്കര , യാസിന്‍ , ഒ.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.