പി. വി. ഗോവിന്ദൻ മാസ്റ്റർ (93) അന്തരിച്ചു.

പിലാത്തറ: പി. വി. ഗോവിന്ദൻ മാസ്റ്റർ (93) നിര്യാതനായി. ഏഴിലോട് ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ച അദ്ദേഹം, കണ്ണൂർ ജില്ലയിലെ നിരവധി സ്കൂളുകളിൽ ഹെഡ്മാസ്റ്ററായും ശ്രദ്ധേയമായ സേവനം നിർവഹിച്ചു.

അഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്ന അദ്ദേഹം, പ്രദേശത്തെ വ്യവസായ-വാണിജ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. ഏഴിലോട് ദുർഗ ടാക്കീസ്, അഞ്ജലി സ്റ്റുഡിയോ എന്നിവയുടെ ആദ്യകാല സംരംഭകനായും അദ്ദേഹം അറിയപ്പെട്ടു.

ഭാര്യ: ചന്ദ്രമതി പി.വി. മക്കൾ: പി.വി.സുരേന്ദ്രനാഥ് (മുൻ സെക്രട്ടറി, പിലാത്തറ അർബൻ ബാങ്ക്), പ്രഭാകരൻ പി.വി (ബിസിനസ്), ബീന പി.വി.

മരുമകൻ: രമേശൻ എ.വി. (റെയിൽവേ) മരുമക്കൾ  പിവി ബിന്ദു  ( ടീച്ചർ ), സ്മിത പി വി (ബിസിനസ്) 

പൊതുദർശനം രാവിലെ 9 മണിമുതൽ ഏഴിലോട് അഞ്ജലി സ്വവസതിയിൽ. സംസ്കാരം നാളെ വൈകുന്നേരം  (മാർച്ച് 30, തിങ്കളാഴ്ച) 3 മണിക്ക്  അറത്തിപ്പറമ്പ് സമുദായ സ്മശാനം നടക്കും. 

പ്രണാമം.