വി കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സിപിഐഎം; ‘ഒരു വ്യക്തിഗത അക്കൗണ്ടിലേക്കും പണം മാറ്റിയിട്ടില്ല’
കണ്ണൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സിപിഐഎം. സെക്രട്ടറി സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി? എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്നും ഒരു വ്യക്തിയുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടില്ലെന്നുമാണ് സിപിഐഎം വിശദീകരണം.
പാര്‍ട്ടി കൃത്യമായി പരിശോധനക്ക് വിധേയപ്പെടുത്തുന്ന അക്കൗണ്ടാണിത്. പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച സമയത്ത് ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനും ഇതേ അക്കൗണ്ട് ആണ് ഉപയോഗിച്ചത്. നോട്ട് നിരോധനത്തിന്റെ ഭാഗമായി പല അക്കൗണ്ടുകളിലൂടെ ആ സമയത്ത് പണം പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പിന്‍വലിക്കപ്പെട്ട സംഖ്യ ആരും വ്യക്തിഗതമായി ഉപയോഗിക്കുന്നതിനു വേണ്ടിയായിരുന്നില്ലെന്നുമാണ് സിപിഐഎം വിശദീകരണം.
പയ്യന്നൂർ സഹകരണ ബാങ്കിന്റെ 2016 മുതലുള്ള രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രണ്ടു നേതാക്കൾ 40 ലക്ഷം രൂപ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആ പണം തിരിച്ച് അക്കൗണ്ടിലേക്ക് തന്നെ കൊടുക്കുകയും ചെയ്തതായി രേഖകൾ കാണിക്കുന്നുണ്ട് എന്നാൽ ഇതിൻ്റെ പലിശ ഈ നേതാക്കൾ ഉപയോഗിച്ചു എന്നും ആരോപണം ഉയരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


