ബ്ലിസ് ഹാർട്ട് കമ്മ്യൂണിറ്റി ഉദ്ഘാടനം ചെയ്തു.
ബ്ലിസ് ഹാർട്ട് കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം പിലാത്തറയിൽ നടന്നു. ചടങ്ങിൽ ലയൺസ് ക്ലബ് പിലാത്തറ പ്രസിഡന്റ് ലയൺ രാമചന്ദ്രൻ ഇ അധ്യക്ഷത വഹിച്ചു. ഡോ. രാജീവ് എസ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലിസ് ഹാർട്ട് മാനേജിംഗ് ഡയറക്ടർ വിജേഷ് കാക്കോപ്പറത്ത് സ്വാഗതവും മാനേജർ വിജയൻ എം നന്ദി രേഖപ്പെടുത്തി.
പിലാത്തറ: ബ്ലിസ് ഹാർട്ട് കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം ഞായറാഴ്ച പിലാത്തറ ലയൺസ് ക്ലബ് ഹാളിൽ നടന്നു. ചടങ്ങിൽ ലയൺസ് ക്ലബ് പിലാത്തറ പ്രസിഡന്റ് ലയൺ രാമചന്ദ്രൻ ഇ അധ്യക്ഷത വഹിച്ചു.
അതിഥിയായ ലയൺ ഡോ. രാജീവ് എസ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലിസ് ഹാർട്ട് മാനേജിംഗ് ഡയറക്ടർ വിജേഷ് കാക്കോപ്പറത്ത് സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ ഡോ. പി.എം. മധു, ഡോ. കേശവൻ ബദരിമന , ഡോ. സുബീഷ് വി.വി, എകനാഥ് പുതങ്കുടി, ഡോ. എ.വി. സനിൽ, ഡോ.വിവേക് പിള്ളൈ എന്നിവർ ആശംസകൾ അർപ്പിച്ചു. മാനേജർ വിജയൻ എം നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ആരോഗ്യ വിഷയങ്ങളിൽ പരസ്പര സഹകരണത്തോടെ സൗഹൃദം വളർത്തുകയും ചെയ്യുന്ന കമ്മ്യൂണിറ്റിയാണ് ബ്ലിസ് ഹാർട്ട്. അംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെ വിവിധ ആരോഗ്യ സേവനങ്ങളിൽ പ്രത്യേക അനുകൂല്യങ്ങൾ ലഭ്യമാകും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


