പ്രമുഖ മാധ്യമ പ്രവർത്തകൻ ടി. ബാബു പഴയങ്ങാടി ആദരിക്കപ്പെട്ടു.

രാമന്തളി: സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, കലാ, കായിക, ജീവകാരുണ്യ മേഖലകളിൽ നാലു പതിറ്റാണ്ടിലേറെയായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സോക്കർ എഫ് സി രാമന്തളി മാധ്യമ പ്രവർത്തകനായ ടി. ബാബു പഴയങ്ങാടിയെ ആദരിച്ചു.

ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ സോക്കർ എഫ് സി രാമന്തളി യു.എ.ഇ ഘടകം പ്രസിഡന്റ് കെ.കെ. മുഹമ്മദ് സ്നേഹോപഹാരം കൈമാറി. ക്ലബ് പ്രസിഡന്റ് എം.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. മുസ്തഫ സ്വാഗതം പറഞ്ഞു.

കക്കുളത്ത് അബ്ദുൽ ഖാദർ, മുൻ പ്രസിഡന്റ് കെ.കെ.സി. അബ്ദുള്ള, കെ.വി. ഹംസ, ഇ.എം.പി. ഇഖ്ബാൽ, കെ.കെ. ഹസ്സൻ, കെ.പി. ജമാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പിലാത്തറ പ്രസ്സ് ഫോറം അംഗമായ ടി. ബാബു പഴയങ്ങാടി ആദരവിന് നന്ദി രേഖപ്പെടുത്തി.