×

സിപിഐഎം രാജ്യസഭാംഗം സീറ്റ് തെറിക്കുമോ? ആരും കാണാത്ത യാഥാർത്ഥ്യങ്ങൾ!!!

സിപിഎമ്മിന് രാജ്യസഭാ സീറ്റ് നഷ്ടപ്പെടാൻ പോകുന്നു എന്നത് പലപ്പോഴും വാർത്തയായി കണ്ടില്ല. പൊതുവേ കേരളത്തിൽ 3 സീറ്റുകൾ ഉള്ളപ്പോൾ 36 MLAs ഉണ്ടായാൽ ഒരു അംഗത്തെ രാജ്യസഭയിലേക്ക് അയക്കാം. സോഷ്യൽ മീഡിയയിൽ പറയുന്നതുപോലെ പെട്ടെന്ന്ജോൺ ബ്രിട്ടാസ് അംഗത്വം നഷ്ടപ്പെടില്ല. അദ്ദേഹത്തിന്റെ കാലാവധി 2027 ഏപ്രിൽ വരെ തുടരും. എങ്കിലും, കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ പാർട്ടിക്ക് ആവശ്യമായ എംഎൽഎ പിന്തുണ ഇല്ലെങ്കിൽ വീണ്ടും രാജ്യസഭയിൽ എത്താൻ ബുദ്ധിമുട്ടാകും.

ഏറെ ശ്രദ്ധയോടെ മനസ്സിലാക്കേണ്ട കാര്യങ്ങളാണ് ചുവടെ ഉള്ളത്. 

എൽഡിഎഫ് രാജ്യസഭാംഗങ്ങൾ (2021 )

ഇളമരം കരീം – സിപിഎം

ജോൺ ബ്രിട്ടാസ് – സിപിഎം

സന്തോഷ് കുമാർ  – സിപിഐ

A. A. റഹീം – സിപിഎം. 

കേരളത്തിൽ നിന്ന് രാജ്യസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് കേരള നിയമസഭ അംഗങ്ങളാണ്. ഇത് പ്രോപോർഷണൽ റെപ്രസന്റേഷൻ (Single Transferable Vote) രീതിയിലാണ് നടക്കുന്നത്.

ഒരു സ്ഥാനാർത്ഥി ജയിക്കാൻ വേണ്ട കുറഞ്ഞ വോട്ടുകളുടെ എണ്ണം (quota) ഇങ്ങനെ കണക്കാക്കുന്നു:

കേരളത്തിന്റെ സാഹചര്യത്തിൽ:

നിയമസഭയിലെ ആകെ അംഗങ്ങൾ: 140

ഉദാഹരണത്തിന് 3 രാജ്യസഭ സീറ്റുകൾ ഒഴിവാണെങ്കിൽ:

Quota = (140 ÷ (3+1)) + 1 = 35 + 1 = 36 വോട്ടുകൾ

അതായത്, ഒരു സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ഒരു പാർട്ടിക്കോ മുന്നണിക്കോ കുറഞ്ഞത് 36 MLAമാരുടെ പിന്തുണ വേണം.

സോഷ്യൽ മീഡിയയിൽ പലരും ജോൺ ബ്രിട്ടാസിന്റെ സ്ഥാനം ഇപ്പോൾ തെറിക്കും? എന്ന് പറഞ്ഞ് കമന്റിടുന്നത് കാണുന്നുണ്ട്.

ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ....

"John Brittas 2021 ഏപ്രിൽ മാസത്തിലാണ് രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിലെ ഒരു അംഗത്തിന്റെ കാലാവധി 6 വർഷം ആയതിനാൽ അദ്ദേഹത്തിന്റെ കാലാവധി 2027 ഏപ്രിൽ വരെ തുടരും. "

2021 ലെ തിരഞ്ഞെടുപ്പിൽ സിപിഎം ഒറ്റയ്ക്ക്: 62 MLAമാർ, എൽഡിഎഫ് കൂട്ടായി: 99 MLAമാർ ആണ് ഉണ്ടായത്. എന്നാൽ 2026 ൽ സിപിഎം ഒറ്റയ്ക്ക്: 26 MLAമാർ എൽഡിഎഫ് കൂട്ടായി: 35 MLAമാർ ( സിപിഐ 8, RJD 1

കണക്കുകൾ സൂചിപ്പിക്കുന്നത് മിനിമം 36 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്നതാണ്

രാജ്യസഭയിൽ അംഗങ്ങളുടെ കാലാവധി  വ്യത്യസ്തമായതിനാൽ ( ആറുവർഷം) ഓരോ വർഷവും ചിലർ റിട്ടയർ ചെയ്യും  അതനുസരിച്ച് ലിസ്റ്റിൽ മാറ്റങ്ങൾ വരും. അപ്പോൾ കാത്തിരുന്നു കാണാം കേരളത്തിനുവേണ്ടി ആർക്കൊക്കെ രാജ്യസഭയിൽ സംസാരിക്കാൻ സാധിക്കും എന്നത്. രാജ്യസഭയിൽ കേരളത്തിന്റെ ശബ്ദം കുറയുന്നത് ഏറെ സങ്കടകരമായ വസ്തുതയാണ്. 

Shanil cheruthazham