ശില്പരാജ്ന്റെ നിരന്തര ശ്രമങ്ങൾ വീണ്ടും ഫലം കണ്ടു.
ജില്ലയിൽ കൂടുതൽ സുരക്ഷാ ഏർപ്പെടുത്തുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ നാളത്തേക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ എല്ലാ പോലീസ് സ്റ്റേഷൻ തലവന്മാർക്കും കാസറഗോഡ് ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ നിർദ്ദേശം.
ചെറുവത്തൂർ: ചെമ്പ്രകാനത്തെ പൊതു പ്രവർത്തകൻ എം വി ശില്പരാജ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കാസറഗോഡ് ജില്ലയിൽ 101 ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം പോലീസ് ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട് എന്ന് ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി. വൈ. എസ്. പി ശിൽപരാജിന് അറിയിച്ചത്. തുടർന്ന് ജില്ലയിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിലേക്ക് എല്ലാ പോലീസ് സ്റ്റേഷൻ തലവന്മാർക്കും ജില്ല ക്രൈം റെക്കോർഡ് ബ്യൂറോ ഡി. വൈ. എസ്. പി റിപ്പോർട്ട് സമർപ്പിക്കുക നിർദ്ദേശം നൽകിയ കാര്യം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം ശിൽപരാജിനെ അറിയിച്ചത്. ക്രമസമാധാന പരിപാലനത്തിനും, കുറ്റകൃത്യങ്ങൾ തടയുന്നതിലേക്കും, റോഡ് സുരക്ഷയ്ക്കും, സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം വർദ്ധിപ്പിക്കുന്നതിലേക്കും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് പ്രയോജനപ്പെടുത്തണമെന്ന ആവശ്യവും സാധ്യതയും നിരത്തി കൊണ്ടാണ് ശില്പരാജ് ജില്ലാ പോലീസ് മേധാവിക്ക് നിവേദനം സമർപ്പിച്ചിരുന്നത്. തുടർന്ന് കൃത്യമായി വിവരാവകാശ നിയമം ഉപയോഗിച്ച് നടപടികൾ ആരായുകയും, ഓർമ്മക്കുറിപ്പുകൾ അയക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. ശില്പരാജ് തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫെൻസ് കോർപ്സ് സേനാഗം കൂടിയാണ്. 2024 ലെ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച സോഷ്യൽ വർക്ക് വിദ്യാർത്ഥി അവാർഡ് ജേതാവും, കേരള അഗ്നി രക്ഷാ വകുപ്പിന്റെ സത് സേവന പത്ര ജേതാവും കൂടിയാണ് ശില്പരാജ്.
എം വി ശില്പരാജ്
9074729374
mvshilparaj23@gmail.com
നിങ്ങൾ എന്ത് ബിസിനസ് ചെയ്യുന്ന ആളായാലും വ്യാപാരം വർദ്ധിപ്പിക്കാൻ ഞങ്ങളെ ബന്ധപ്പെടാം 9946041479
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


