പിലാത്തറ വിളയാങ്കോട് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

മൃതദേഹം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്‌ച ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

വിളയാങ്കോട് സ്വദേശി ചിറക്കര ഹൗസിലെ ഇ ജയരാജ് (58) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 8 മണിക്കാണ് വിളയാങ്കോട് ദേശീയ പാതയിൽ വച്ച് റോഡ് മുറിച്ച് കടക്കുയായിരുന്ന ജയരാജനെ തളിപ്പറമ്പ് ഭാഗത്ത് നിന്നെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ഉടൻ തന്നെ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ പുഷ്പ്പലത മക്കൾ: അഭിലാഷ്,വൈശാഖ്.