പഴിച്ചി അങ്കണവാടിയിൽ പ്രവേശനോത്സവം: കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും വിതരണം
പുതിയ സ്വപ്നങ്ങളിലേക്ക് ആദ്യ ചുവടുവെയ്പ് നടത്തുന്ന കുഞ്ഞുങ്ങൾക്ക് സ്നേഹത്തിന്റെ ഒരു ചെറിയ കൈത്താങ്ങ്
പിലാത്തറ: പഴിച്ചി അങ്കണവാടിയിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് പിലാത്തറ പുരുഷ സ്വയം സഹായ സംഘം കുട്ടികൾക്ക് കുടയും വിവിധ പഠനോപകരണങ്ങളും വിതരണം ചെയ്തു. പുതിയ അധ്യയന വർഷത്തിനെ വരവേൽക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
സംഘം ഭാരവാഹികളായ ചന്ദ്രൻ സി, ബിനു എൻ വി, അജയകുമാർ കെ വി, ബിജു എൻ വി, ഗംഗാധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്ക് ആവശ്യമായ പഠനസഹായങ്ങൾ എത്തിച്ചു നൽകുന്നതിലൂടെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുകയാണെന്ന് സംഘാംഗങ്ങൾ വ്യക്തമാക്കി.
പരിപാടി പ്രദേശവാസികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



