കെ ഒ പ്രശാന്ത് മെമ്മോറിയൽ ബെസ്റ്റ് എഡിറ്റിംഗ് അവാർഡ് സുജിത്ത് യു എം അർഹനായി

കണ്ണൂർ വിഷൻ ചാനൽ ഏർപ്പെടുത്തിയ കെ ഒ പ്രശാന്ത് മെമ്മോറിയൽ ബെസ്റ്റ് എഡിറ്റിങ് അവാർഡിന് പയ്യന്നുർ നെറ്റ്‌വർക്ക് ചാനൽ സീനിയർ വിഷ്വൽ എഡിറ്റർ സുജിത്ത് യു എം അർഹനായി. കേരള ഫോക്ക്ലോർ അക്കാദമിയുടെ 2022 ലെ ഏറ്റവും നല്ല ഡോക്യൂമെന്ററിക്കുള്ള അവർഡിന് അർഹമായ '"കൈതയും ദളിതരും പിന്നെ, ചാമുണ്ടിയും " ഡോക്യൂമെന്ററിയുടെ എഡിറ്റിങ്ങും സുജിത്ത് യു എം ആയിരുന്നു