ഓപ്പറേഷൻ തൂഫാൻ ഭാഗമായി പയ്യന്നൂരിൽ കഞ്ചാവ് പിടികൂടി. കഞ്ചാവിന് ഒപ്പം ഭാവി പ്രവചനവും!!!
കേരള പോലീസ് പ്രോജക്ട് അടിസ്ഥാനത്തിലുള്ള പ്രത്യേക നീക്കമായ ഓപ്പറേഷൻ തൂഫാൻ ഭാഗമായി പയ്യന്നൂരിൽ കഞ്ചാവ് പിടികൂടി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് മയക്കുമരുന്നായ കഞ്ചാവ് പോലീസ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലത്തെ ശ്രീനാഥ് പി.ക്കെതിരെ പയ്യന്നൂർ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകുന്നേരം പയ്യന്നൂർ സബ് ഇൻസ്‌പെക്ടർ അനുശ്രീ പി.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും DANSAF ടീമും ചേർന്നാണ് പരിശോധന നടത്തിയത്.
ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവ് കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിൽ ഇത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പോലീസ് മഹസ്സർ തയ്യാറാക്കി ഇവ കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ NDPS Act Section 20(b)(ii)(A) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പയ്യന്നൂർ പോലീസ് അന്വേഷണം തുടരുകയാണ്.
പരിശോധനാ സംഘത്തിൽ എസ്.സി.പി.ഒ അബ്ദുല്‍ ജബ്ബാര്‍, DANSAF അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവർ പങ്കെടുത്തു.
നോട്ട്: പൊലീസ് കേസടുത്തതിന് പിന്നാലെ ജ്യോതിഷനെ കുടുക്കിയതാണെന്നും അദ്ദേഹത്തിന് കഞ്ചാവ് കേസുമായി ബന്ധമില്ലെന്ന് പറഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്. കൃത്യമായ തുടർ അന്വേഷണം നടക്കുക തന്നെ വേണം . നിയമ പുസ്തകത്തിൽ പറഞ്ഞതുപോലെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


