സമൂഹവിരുദ്ധരുടെ അക്രമം പോലീസ് നടപടിയില്ല, പ്രതിഷേധം ഉയരുന്നു.
ചെറുതാഴം കോക്കാട് ഗ്രാമീണ പൊതുജന വായനശാലയ്ക്ക് നേരെയും, ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ആക്രമികളെ പിടിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയരുന്നു.
ചെറുതാഴം: കോക്കാട് ഗ്രാമീണ വായനശാലയിലും, മഹാത്മാ ഗാന്ധി പ്രതിമയിലും, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോയിലും സമൂഹ വിരുദ്ധർ കരി ഓയിൽ ഒഴിച്ച് വികൃതമാക്കി. വീണയുടെ ഇഡി റൈഡുമായി ബന്ധപ്പെട്ട വിഷയത്തെ തുടർന്ന രാത്രിയോടെയാണ് ആക്രമണമെന്ന് വായനശാല കമ്മിറ്റി ഭാരവാഹികൾ പരിയാരം പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ ബോധിപ്പിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് വായനശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും നടത്തിയിരുന്നു. പ്രതിഷേധ യോഗം കെപിസിസി മെമ്പർ അഡ്വ: വി പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി അക്ഷയ് പറവൂർ മുഖ്യപ്രഭാഷണം നടത്തി നിതിൻ എൻ ഇ അധ്യക്ഷത വഹിച്ചു.
നാടിൻ്റെ സമാധാന ജീവിതം തകരാതിരിക്കാൻ ഇത്തരം സാമൂഹ്യവിരുദ്ധർക്ക് അർഹമായ ശിക്ഷ ലഭ്യമാക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്നും
അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്നും വായനശാല അധികൃതർ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


