ഏഴിലോട്ടെ അക്രമം: ലഹരി മാഫിയക്കെതിരെ കർശന നടപടി വേണമെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പരിക്കേറ്റയാളെയും മസ്ജിദും സന്ദർശിച്ചു.
അക്രമം നടന്ന ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നസീറിനെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സന്ദർശിച്ചു. തുടർന്ന് ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പിലാത്തറ: ഏഴിലോട് ഫാറൂക്ക് പള്ളിയിൽ ഉണ്ടായ അക്രമ സംഭവങ്ങളും ലഹരി-കഞ്ചാവ് മാഫിയയുടെ പ്രവർത്തനങ്ങളും സമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും, ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകൾക്കെതിരെ പോലീസ് കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രതിനിധികളായ കെ.പി.സി.സി അംഗം എം.പി. ഉണ്ണികൃഷ്ണൻ, ഡി.സി.സി സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. രാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യു. രാമചന്ദ്രൻ, നേതാക്കളായ കെ.പി. രാമകൃഷ്ണൻ, എം.ടി.വി. പത്മനാഭൻ എന്നിവരും
സി.പി.എം പ്രതിനിധികളായ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. പത്മനാഭൻ, ഏരിയ കമ്മിറ്റി അംഗം എം.വി. രാജീവൻ, കെ.സി. തമ്പാൻ മാസ്റ്റർ, വെസ്റ്റ് ലോക്കൽ സെക്രട്ടറി എന്നിവരും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി. സഹദുള്ള സാഹിബ്, മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.കെ.പി. സക്കരിയ സാഹിബ്, ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നജ്മുദ്ദീൻ പിലാത്തറ, സെക്രട്ടറി റസാക്ക് ചുമടുതാങ്ങി, യൂത്ത് ലീഗ് നേതാവ് നൗഷാദ് പെരുമ്പ, റാഫി ഏഴിലോട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ജനകീയ പ്രതിരോധവും പോലീസ് നിരീക്ഷണവും ശക്തമാക്കണമെന്നും നേതാക്കൾ സംയുക്തമായി ആവശ്യപ്പെട്ടു. ഓപ്പറേഷൻ തുഫാൻ പോലുള്ള സമഗ്ര പരിശോധന നാടിനാവശ്യമാണ്. കഴിഞ്ഞ നാളുകളിൽ പിലാത്തറ പാപ്പിനിശ്ശേരി കെ എസ്ടി പി റോഡ് കേന്ദ്രീകരിച്ചു മാഫിയ പ്രവർത്തനങ്ങൾ ശക്തമാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


