നളിനപ്രഭ പുരസ്കാരം സുരേഷ് അന്നൂരിന്
10,001 രൂപയാണ് പുരസ്കാര തുക. പെരിയാടൻ പുത്തലത്ത് നളിനിയുടെ സ്മരണാർത്ഥം 2019 ൽ രൂപം കൊണ്ട നളിനം ഫൗണ്ടേഷൻ പയ്യന്നൂരും സാംസ്കാരിക പരിസരപ്രദേശത്തും സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറ സാന്നിധ്യമാണ്.
പിലാത്തറ: പയ്യന്നൂർ നളിനം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നളിനപ്രഭ പുരസ്‌കാരത്തിന് എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും പ്രശസ്ത ഡോട്ട് ചിത്രകാരനും ഹ്രസ്വ ചിത്ര സംവിധായകനുമായ സുരേഷ് അന്നൂരിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
വെള്ളിയാഴ്ച മുതൽ നളിനം ഫൗണ്ടേഷൻ പുറച്ചേരി കേശവതീരത്ത് സംഘടിപ്പിക്കുന്ന വായന വാരാഘോഷ പരിപാടിയോടനുബന്ധിച്ച് 21ന് പുരസ്ക്‌കാര സമർപ്പണം നടക്കും. ഉണ്ടാവുന്നതാണ്. കഴിഞ്ഞ 30 വർഷത്തിലേറെയായി അധ്യാപന-ചിത്രകല-ഹ്രസ്വചിത്ര-സംഗീതരംഗത്ത് സജീവ സാന്നിധ്യമാണ് സുരേഷ്. പേന കുത്തുകൾ കൊണ്ടുള്ള ഡോട്ട് ചിത്രകലാരീതി കേരളത്തെ പരിചയപ്പെടുത്തിയ ചിത്രകാരനായ ആയിരത്തിലധികം ഡോട്ട് മുഖചിത്രങ്ങൾ വരക്കുകയും നിരവധി പ്രശസ്തരും സാധാരണക്കാരുമായ വ്യക്തികൾക്ക് നേരിട്ട് സമ്മാനിക്കുകയും ചെയ്തിതിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ പ്രമോദ് പുത്തലത്ത്, ഡോ.കേശവൻ വെദിരമന, ഒ.കെ.നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


