സൗന്ദര്യവൽക്കരണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
പിലാത്തറ - പിരക്കാംതടം റോഡ് സൗന്ദര്യവത്ക്കരണത്തിന് LDF സർക്കാർ ബജറ്റിൽ അനുവദിച്ച തുക ഒഴിവാക്കിയത് പുന:സ്ഥാപിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി*
സംസ്ഥാന പാതയായ പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൻ്റെ കവാടമായ പിലാത്തറ പിരാക്കാംതടത്ത് റോഡ് ലൈറ്റുകൾ ഉൾപ്പടെ സ്ഥാപിച്ച് സൗന്ദര്യവത്കരണ പ്രവൃത്തിക്ക് 50 ലക്ഷം രൂപ കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ബജറ്റിൽ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ നിന്നും പ്രസ്തുത പദ്ധതിയെ ഒഴിവാക്കിയിരിക്കുകയാണ്. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതിശന് എം വിജിൻ എംഎൽഎ നിവേദനം നൽകി. പരിശോധിച്ച് ഉചിതമായ നടിപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി എം വിജിൻ എം എൽ എ യെ അറിയിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


