ചാരിറ്റി പ്രവർത്തനങ്ങളോടെ ലയൺസ് ക്ലബ് പിലാത്തറ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു.
ശംഭു എം വി പ്രസിഡണ്ടായും, എൻജിനീയർ രാമചന്ദ്രൻ സെക്രട്ടറിയായും, പ്രൊഫസർ രഞ്ജിത്ത് കെ ട്രഷററായും ചുമതല ഏറ്റെടുത്തു. ശ്രവണ സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി ആറു പേർക്ക് ശ്രവണസഹായി വിതരണം ചെയ്തു.
പിലാത്തറ: ലയൺസ് ക്ലബ് പിലാത്തറയുടെ നേതൃത്വത്തിൽ ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ ‘സ്നേഹ സ്പർശം’ പദ്ധതിയുടെ ഭാഗമായി വിദഗ്ധ കേൾവി പരിശോധനയിലൂടെ മുൻകൂട്ടി തിരഞ്ഞെടുക്കപ്പെട്ട ആറു ഗുണഭോക്താക്കൾക്ക് ശ്രവണസഹായികൾ (Hearing Aids) സൗജന്യമായി വിതരണം ചെയ്തു.
പിലാത്തറ ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കേൾവിബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായ ഗുണഭോക്താക്കൾക്കാണ് ശ്രവണസഹായികൾ കൈമാറിയത്. ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശ്രീജിത്ത് ഇളമ്പിലാത്ത്, ഡയറക്ടറും ചീഫ് ഓഡിയോളജിസ്റ്റുമായ അശ്വതി ശ്രീജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ലയൺസ് ക്ലബ്ബ് പിലാത്തറ ചാരിറ്റി പ്രവർത്തനങ്ങളിലൂടെയാണ് 2026 - 27 വർഷത്തിലെ സ്ഥാനാരോഹണ ചടങ്ങ് നടത്തിയത്. ശംഭു എം വി പ്രസിഡണ്ടായും, എൻജിനീയർ രാമചന്ദ്രൻ സെക്രട്ടറിയായും, പ്രൊഫസർ രഞ്ജിത്ത് കെ ട്രഷറയും ചുമതല ഏറ്റെടുത്തു.
ശ്രവണശേഷി മെച്ചപ്പെടുത്തുന്നതിലൂടെ ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവും സാമൂഹിക ഇടപെടലുകളിൽ സജീവ പങ്കാളിത്തവും ഉറപ്പാക്കാൻ പദ്ധതിക്ക് കഴിയുമെന്ന് ശ്രീജിത്ത് ഇളമ്പിലാത്ത് പറഞ്ഞു. കേൾവിബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആവശ്യമായ പിന്തുണയും സാങ്കേതിക സഹായവും ലഭ്യമാക്കുന്നതിനുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലയൺസ് ക്ലബ് ഭാരവാഹികളായ LN. അഡ്വ. ഡെന്നിസ് തോമസ്, LN. രാമചന്ദ്രൻ ഇ., LN. കേണൽ പത്മനാഭൻ (PMJF) എന്നിവരും ക്ലബ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിലെ ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേൾവിയുടെ ലോകത്തേക്ക് വീണ്ടും പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ‘സ്നേഹ സ്പർശം’ പദ്ധതി ഗുണഭോക്താക്കൾക്കും കുടുംബാംഗങ്ങൾക്കും വലിയ ആശ്വാസവും സന്തോഷവും പകർന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



