പിലാത്തറ ദേശീയപാത കർമ്മസമിതി രൂപികരണവും കൺവെൻഷനും നടന്നു
പിലാത്തറയിലെ അശാസ്ത്രീയമായ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യമായ ഫ്ലൈ ഓവർ സ്ഥാപിച്ച് ഗതാഗത കുരുക്ക് ഒഴിവാക്കണമെന്നും ,പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും ദേശീയപാതാ കർമ്മസമിതി കൺവെൻഷൻ അധികാരികളോട് ആവിശ്യപ്പെട്ടു. കർമ്മസമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുന്നതിന് തീരുമാനിച്ചു.
കൺവെൻഷന് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനൂപ് മോഹൻ അധ്യക്ഷനായി. കെ.സി രഘുനാഥ് സ്വാഗതം പറഞ്ഞു,
കെ വി ഉണ്ണികൃഷ്ണൻ, എം ശ്രീധരൻ, ടി എസ് ഉണ്ണി ,കെ പി അസീസ്, ടി സി വിൽസൺ, കെ എം ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു, ഷാജി മാസ്‌കോ നന്ദി പറഞ്ഞു.എം വിജിൻ എം എൽ എ, എം പിമാരായ പി ശിവദാസൻ, കെ സി. വേണുഗോപാലൻ, പി സന്തോഷ് കുമാർ , എം. കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, സി സദാനന്ദൻ, മുൻ എംഎൽഎമാരായ ടി വി രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ , ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹൻ , ജില്ലാ പഞ്ചായത്തംഗം പി വി ജയശ്രീ എന്നിവർ രക്ഷാധികാരികളായി കൺവെൻഷൻ 101 അംഗ ജനറൽ കമ്മിറ്റിയെയും 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ
കെ പി അസീസ് (ചെയർമാൻ) യു രാമചന്ദ്രൻ, ടി എസ് ഉണ്ണി( വൈസ്. ചെയർമാൻമാർ) കെ സി രഘുനാഥ് (കൺവീനർ ). പി നജ്മുദ്ദീൻ , ഷാജി മാസ്‌കോ (ജോ.കൺവീനർമാർ) കെ വി ഉണ്ണികൃഷ്ണൻ (ട്രഷറർ)
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


