പിലാത്തറയിലെ അവസാന ആലും വിസ്മൃതിയിലേക്ക്!!!  പിലാത്തറ ഡോട്ട്സം കോം സംരക്ഷണം ഒരുക്കി നാലുവർഷം തികഞ്ഞു 

കാസർകോട് മുതൽ തിരുവനന്തപുരം പോകുന്നവരെ ഹൈവേ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്ന മരങ്ങളുടെ ഓർമ്മക്കായി ഞങ്ങൾ പിലാത്തറയിലെ ഒരു ആൽമരം പിഴുതുമാറ്റി പിലാത്തറ പൂത്തൂരിൽ സംരക്ഷിച്ചുവരുന്നു. പിലാത്തറയിലെ സ്നേഹനിധികളായ നിരവധി സന്നദ്ധ പ്രവർത്തകരുടെ ശ്രമദാനത്തോടെ പൂർത്തിയാക്കിയ ആൽമരം ഇന്ന് പിലാത്തറയിൽ നിന്നും 2 കിലോമീറ്റർ മാറി പുത്തുരിൽ തല ഉയർത്തി നിൽക്കുന്നു.

ആൽമരം പറിച്ചു മാറ്റി പുതിയ ആവാസവ്യവസ്ഥയിലേക്കു മാറ്റിയാലും അതിജീവനം സാധ്യമല്ല, അത് മാത്രമല്ല ഇത്തരം ശ്രമങ്ങൾ നടക്കില്ലെന്നു പലരും പറഞ്ഞെങ്കിലും പിലാത്തറ ഡോട്ട് കോം പിന്മാറാൻ തയാറായില്ല. ഒപ്പം ഇൻസ്സ്പയർ  പുത്തുർ എന്ന എൻ ജി ഓ  സ്ഥലം ഒരുക്കിയപ്പോൾ ആത്മവിശ്വാസത്തോടെ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് പറഞ്ഞു തുടങ്ങിയ ശ്രമം നീണ്ട 8 മണികൂർ കൊണ്ടാണ് പൂർത്തിയാക്കിയത് . ജെ സി ബി, ക്രൈൻ,  എഫ് സി ഐ ഗോഡൗൺ അരി കയറ്റുന്ന വലിയ ലോറി തുടങ്ങി വാൻ സന്നദ്ധങ്ങൾ ഒരുക്കി . രാവിലെ തുടങ്ങിയ ശ്രമം വൈകുന്നേരത്തോടെ അവസാനിച്ചു.

ഇന്ന് എല്ലാം ഒരു സ്വപ്നം പോലെ ... പരിസ്ഥിതിദിനത്തിൽ പുതിയ മരങ്ങൾ വച്ചിപ്പിടിപ്പിക്കുന്നതിനൊപ്പം മരങ്ങളുടെ  സംരക്ഷണത്തിന് കൂടി പ്രാധാന്യം നൽകി മുന്നോട് പൊക്കാൻ നമുക്ക് സാധിക്കണം. നാളേക്ക് വേണ്ടി സംരക്ഷിത പ്രോജക്ടുകൾ നമുക്ക് ഒരുക്കാം. 

ഇന്ന് ലോക പരിസ്ഥിതി ദിനത്തിൽ  ഓർമകളിൽ തെളിയുന്നത്  നാലുവർഷം മുമ്പേ കണ്ട സ്വപ്നമാണ്. നമ്മുടെ തന്നെ മിയാവാക്കി  പ്രൊജക്റ്റിനു അരികിലായി  ഇന്ന് ആ ആൽമരം തലയുയർത്തി നിൽക്കുന്നു. അഭിമാനത്തോടെ ഞങ്ങളുടെ വളണ്ടിയർമാരും. 

ഷനിൽ ചെറുതാഴം