കണ്ണൂർ ചെറുതാഴം കോടിതായൽ ചിറയിൽ മുങ്ങിമരണം. ഇന്ന് സന്ധ്യയോടെയാണ് മരണം സംഭവിച്ചത്

നീന്തുന്നതിനിടെ കുഴഞ്ഞുവീണു; ചെറുതാഴം കോടിതായൽ ചിറയിൽ യുവാവ് മുങ്ങിമരിച്ചു ചെറുതാഴം: കൂട്ടുകാരുമൊത്ത് ചിറയിൽ നീന്തിക്കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി പാറമ്മൽ ഉമ്മറിന്റെ മകൻ ആഷിർ (23) ആണ് മരണപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം 5.30-ഓടെ ചെറുതാഴം കോക്കാട് ചിറയിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ആഷിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആഷിറിനെ കണ്ടെത്താനായത്.

ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ് പാറമ്മൽ ഉമ്മർ, മാതാവ്നരിക്കോട് വീട്ടിൽ കുഞ്ഞാസിയ, സഹോദരങ്ങൾ: അനസ്, ഉമൈറ, ഉവൈസ്. മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും.