മുൻ ഡി വൈ എസ് പി കെ. വി. ബാബുവിന്റെ വടക്കേ മലബാറിലെ ഗ്രാമങ്ങൾ' പുസ്തകത്തിന്റെ പ്രകാശനം നാളെ
മുൻ പരിയാരം സി.ഐ.യും , ഡി.വൈ.എസ്.പി.യുമായ കെ. വി. ബാബു രചിച്ച "വടക്കേ മലബാറിലെ ഗ്രാമങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം 2026 ജൂലൈ 28-ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും.
മുൻ പരിയാരം സി.ഐ.യും ഡി.വൈ.എസ്.പി.യുമായിരുന്ന കെ. വി. ബാബു രചിച്ച "വടക്കേ മലബാറിലെ ഗ്രാമങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് 2026 ജൂലൈ 28-ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും. കൈരളി ബുക്സാണ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.
ചടങ്ങിൽ കൈരളി ബുക്സ് അസോസിയേറ്റ് എഡിറ്റർ എ.കെ. ബിജു രാജ് സ്വാഗതവും, വർക്കിംഗ് ചെയർമാൻ ജവഹർ ലൈബ്രറി എം. രത്നകുമാർ അധ്യക്ഷതയും വഹിക്കും.
കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് IAS പുസ്തക പ്രകാശനം നിർവഹിക്കും. വിജിലൻസ് ഡി.വൈ.എസ്.പി. ബാബു പെരിങ്ങത്ത് പുസ്തകം ഏറ്റുവാങ്ങി സ്വീകരിക്കും.
പത്മശ്രീ എസ്. ആർ. ഡി. പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. ഹോംകമ്മിംഗ്സ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് പൂക്കോത്ത് പുസ്തകം പരിചയപ്പെടുത്തും. KS PPWA പ്രസിഡന്റ് മുല്ലൂർ രാമചന്ദ്രൻ ആശംസാപ്രസംഗം നടത്തും.
ഗ്രന്ഥകാരനായ കെ. വി. ബാബു മറുമൊഴി നടത്തും. രഞ്ജിത്ത് സർക്കാർ നന്ദി രേഖപ്പെടുത്തും.
വടക്കേ മലബാറിന്റെ ചരിത്രവും പൈതൃകവും ഗ്രാമീണ ജീവിതവും രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം വായനക്കാർക്ക് ശ്രദ്ധേയമായ ഒരു പഠനസമാഹാരമാകുമെന്നാണ് പ്രതീക്ഷ. കെ വി ബാബു ഇതിനകം നിരവധി ചരിത്ര പുസ്തകങ്ങളാണ് മലയാളത്തിന് സംഭാവന നൽകിയത്. ചടങ്ങിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും വായനാപ്രേമികളും പങ്കെടുക്കും. പുസ്തകത്തെ വിജയിപ്പിക്കുന്നതിനും എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാവരുടെയും സ്നേഹപൂർവമായ പിന്തുണയും സാന്നിധ്യവും സംഘാടകർ അഭ്യർഥിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


