ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. പങ്കജവല്ലി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഉദ്ഘാടനം ചെയ്തു.
പിലാത്തറ: വ്യാപാരി വ്യവസായി സമിതി മാടായി ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സൗജന്യ രോഗപ്രതിരോധ മരുന്ന് വിതരണവും പിലാത്തറ വ്യാപാരി മന്ദിരത്തിൽ നടന്നു.
സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. പങ്കജവല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ടി. എം. സംഗീത ബോധവൽക്കരണ ക്ലാസ് നയിച്ചു. സമിതി മാടായി ഏരിയ പ്രസിഡണ്ട് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാടായി ഏരിയ സെക്രട്ടറി എം. കെ. തമ്പാൻ സ്വാഗതവും പിലാത്തറ ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ഷാജി മാസ്ക്കോ നന്ദിയും പറഞ്ഞു.
വാർഡ് മെമ്പർ വി. വി. രാമചന്ദ്രൻ, സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. സി. വിൽസൺ, കെ. സി. രഘുനാഥ്, പിലാത്തറ വെസ്റ്റ് യൂണിറ്റ് സെക്രട്ടറി വി. പി. സഞ്ജീവ് എന്നിവർ സംസാരിച്ചു.
ഡോ. ടി. എം. സംഗീത, ഡോ. അഞ്ജു എം. എസ്. എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ രോഗികൾക്ക് ആവശ്യമായ പരിശോധനകളും ഹോമിയോ ചികിത്സ സംബന്ധിച്ച നിർദേശങ്ങളും സൗജന്യ രോഗപ്രതിരോധ മരുന്നുകളും വിതരണം ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



