കണ്ണൂർ രൂപതയുടെ 'സൈൻസ് ഓഫ് ഗ്രേസ് കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന സംഘടിപ്പിക്കുന്നു

തീയതി: സെപ്റ്റംബർ 6, ഞായർ സമയം: രാവിലെ 11:00 AM സ്ഥലം: സെന്റ് ജോസഫ്സ് കോളേജ് ചാപ്പൽ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9947376258

കണ്ണൂർ: കണ്ണൂർ രൂപതയുടെ ഡെഫ് മിനിസ്ട്രിയായ 'സൈൻസ് ഓഫ് ഗ്രേസ്' (Signs of Grace) ന്റെ നേതൃത്വത്തിൽ കേൾവി പരിമിതിയുള്ള കത്തോലിക്കർക്കായി (Deaf Catholics) പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കുന്നു. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 11:00 മണിക്ക് സെന്റ് ജോസഫ്സ് കോളേജ് ചാപ്പലിൽ വെച്ചാണ് ഈ പ്രത്യേക ദിവ്യബലി നടക്കുക.

കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല പ്രധാന കാർമ്മികത്വം വഹിക്കുന്ന ദിവ്യബലിയിൽ, റവ. ഫാ. ജോളി അൽഫോൺസ് ആംഗ്യഭാഷാ വ്യാഖ്യാതാവായി (Sign Language Interpreter) ശുശ്രൂഷ ചെയ്യും.

കേൾവി പരിമിതിയുള്ള വിശ്വാസികൾക്ക് ദൈവവചന സന്ദേശങ്ങളും പ്രാർത്ഥനകളും ആംഗ്യഭാഷയിലൂടെ മനസ്സിലാക്കാനും ആരാധനയിൽ സജീവമായി പങ്കുചേരാനും ഈ ശുശ്രൂഷ അവസരമൊരുക്കുന്നു. എല്ലാവർക്കും ഇതിലേക്ക് സ്വാഗതമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു