പിലാത്തറ സെൻ്റ് ജോസഫ് സ് കോളേജ് ഗ്രാജ്വേഷൻ സെറിമണി സപ്തംബർ 3 ന്
രാവിലെ 10 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. 180 വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുക്കും.
പിലാത്തറ: പിലാത്തറ സെൻ്റ് ജോസഫ് കോളേജ് ഗ്രാജ്വേഷൻ സെറിമണി സപ്തംബർ 3 ന് രാവിലെ 10 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകിയമ്മാൾ കാമ്പസ് ചരിത്ര വിഭാഗം മേധാവി ഡോ. മഞ്ജുള പൊയിൽ മുഖ്യാതിഥിയായിരിക്കും.
ഫാ. ക്ലാരൻസ് പാലിയത്ത്, റവ. ഡോ. ജോൺ പൈനാടത്ത്, ഫാ. തോമസ് കൊറ്റിയത്ത്, രവീന്ദ്രൻ പാലോറ, സന്തോഷ് കുമാർ, സൂര്യ വിൻസെൻ്റ്, എം.വി ശരണ്യ എന്നിവർ പ്രസംഗിക്കും. 180 വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുക്കും. ഫാ. രാജൻ ഫോസ്‌റ്റോ, ഡോ.ടി.ജെ. ഷാജിമോൻ, റീന റാണി, ഡോ സുഭാഷ് ജോൺ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



