വഴിയോര കച്ചവടം: പ്രമേയം മാത്രം മതിയോ?

വ്യാപാരി വ്യവസായി സമിതി മാടായി ഏരിയ സമ്മേളനത്തിൽ വഴിയോര കച്ചവടങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന പ്രമേയം ഉയർന്നിരുന്നു. എന്നാൽ, ഈ ചിത്രം കാണിക്കുന്നത് മറ്റൊരു യാഥാർഥ്യമാണ്.

രാത്രികാലങ്ങളിൽ പിലാത്തറയിലെ പ്രധാന റോഡരികിൽ അഞ്ചിലധികം വാഹനങ്ങൾ നിരത്തിയിട്ടാണ് വഴിയോര പഴം–പച്ചക്കറി കച്ചവടം നടക്കുന്നത്. മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനെക്കാൾ ശക്തമായ രീതിയിൽ ഇത്തരം കച്ചവടങ്ങൾ തുടരുമ്പോഴും അത് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

മറ്റൊരു ശ്രദ്ധേയമായ മാറ്റം കൂടിയുണ്ട്.

രാത്രി 7 മണിയോടെ കടകൾ അടച്ച് പോകുന്ന രീതി ചില വ്യാപാരികൾക്കിടയിൽ വർധിച്ചുവരുന്നു. ഇതും രാത്രികാല വഴിയോര കച്ചവടങ്ങൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്.

ഇപ്പോൾ വഴിയോര പഴം–പച്ചക്കറി കച്ചവടം ചില വ്യാപാരികളെ മാത്രമാണ് നേരിട്ട് ബാധിക്കുന്നത്. പക്ഷേ നാളെ ഇതോടൊപ്പം തുണി, ചെരിപ്പ്, ഫർണിച്ചർ തുടങ്ങി കൂടുതൽ മേഖലകളിലേക്കും വഴിയോര കച്ചവടം വ്യാപിക്കും. എപ്പോഴെങ്കിലും വ്യാപാരി നേതാക്കൾ ഉണരുമെന്ന് പ്രതീക്ഷിക്കാം. 

അന്ന് മാത്രമല്ല, ഇന്നുതന്നെ ഈ വിഷയത്തിൽ വ്യക്തമായ നിലപാടും പ്രായോഗിക നടപടികളും ആവശ്യമല്ലേ?

പ്രമേയങ്ങൾ സമ്മേളനങ്ങളിൽ മാത്രം ഒതുങ്ങാതെ, റോഡുകളിലെ യാഥാർഥ്യത്തിലും പ്രതിഫലിക്കേണ്ട സമയമാണിത്.