വെസ്റ്റ് എളേരിയിൽ കുഴൽക്കിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് മരണം

മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വീട്ടുകാർക്ക് പരിക്കുകളൊന്നും ഉണ്ടായില്ല.

വെസ്റ്റ് എളേരി വരക്കാട് കുഴൽക്കിണർ നിർമ്മാണത്തിനായി എത്തിയ വാഹനം നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേർ മരിച്ചു. അപകടത്തിൽ വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരുടെ സഹായത്തോടെ ചീമേനി അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ കെ. എം. ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തെടുത്തു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വീട്ടുകാർക്ക് പരിക്കുകളൊന്നും ഉണ്ടായില്ല. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.