ഗാന്ധിജയന്തി ദിനത്തിൽ പ്രഥമശുശ്രൂഷ, സി.പി.ആർ പരിശീലന ക്യാമ്പ് നടത്തി
പിലാത്തറ പ്രസ് ഫോറത്തിന്റെയും യുവ ഹോപ്പിന്റെയും സഹകരണത്തോടെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംഘടിപ്പിച്ച പ്രഥമശുശ്രൂഷ, സി.പി.ആർ പരിശീലന ക്യാമ്പ് പിലാത്തറ ഹോപ്പിൽ നടന്നു.
ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ക്യാമ്പ് പയ്യന്നൂർ താലൂക്ക് തഹസിൽദാർ പി. സജീവൻ ഉദ്ഘാടനം ചെയ്തു.
റെഡ്ക്രോസ് പയ്യന്നൂർ താലൂക്ക് ചെയർമാൻ ടി.വി. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ കെ.ജി. ബാബു, കെ.എസ്. ജയമോഹൻ, ഒ.കെ. നാരായണൻ നമ്പൂതിരി, ഷനിൽ കെ.പി., ശങ്കരൻ കൈതപ്രം, പപ്പൻ കുഞ്ഞിമംഗലം, റഫീക്ക് പാണപ്പുഴ, നിസാം മാടായി, ജാക്വലിൻ ബിന്ന സ്റ്റാൻലി എന്നിവർ സംസാരിച്ചു. നജ്മുദ്ദീൻ പിലാത്തറ, ജയരാജ് മാതമംഗലം, പ്രണവ് പെരുവാമ്പ എന്നിവർ പങ്കുചേർന്നു.
ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ടർ ഹരി.കെ, സതീശൻ കെ സി എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. വിവിധ കോളേജുകളിലെ വിദ്യാർത്ഥി പ്രതിനിധികൾ, ആംബുലൻസ് ഡ്രൈവർമാർ, ഓട്ടോറിക്ഷ ഡ്രൈവർ പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി 30 വളണ്ടിയർമാർ ആദ്യ ക്യാമ്പിൽ പങ്കെടുത്തു. പഠിതാക്കൾക്ക് പ്രാക്ടിക്കൽ സൗകര്യവും ക്യാമ്പിൽ പങ്കെടുത്തവർക്ക് റെഡ് ക്രോസ് സർട്ടിഫിക്കറ്റ് നൽകി.
തുടർ പരിശീലനവും സിപിആർ ട്രെയിനിങ് ക്യാമ്പും വരും മാസങ്ങളിലും സംഘടിപ്പിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


