ജനവിശ്വാസം കരുത്താക്കി എസൻസ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്.
മാതമംഗലം എസൻസ് ഹോസ്പിറ്റൽ രണ്ടാം വാർഷിക നിറവിൽ
മാതമംഗലം: ഗുണമേന്മയുള്ള ആധുനിക ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാതമംഗലം എസൻസ് ഹോസ്പിറ്റൽ രണ്ട് വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക്.
രണ്ട് വർഷത്തിനിടെ വിവിധ വിഭാഗങ്ങളിലായി മികച്ച ചികിത്സാ സേവനം ഉറപ്പാക്കാനും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും കഴിഞ്ഞതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ് വിഭാഗങ്ങൾക്ക് പുറമെ ഓർത്തോപീഡിക്‌സ്, ന്യൂറോളജി, ഗാസ്‌ട്രോഎന്ററോളജി, എൻഡോക്രൈനോളജി, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. 24 മണിക്കൂർ എമർജൻസി, ഫാർമസി, ഡിജിറ്റൽ എക്‌സ്-റേ തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
ആശുപത്രിയിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും മാനേജ്‌മെന്റ് നന്ദി അറിയിച്ചു. കൂടുതൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കി സേവനങ്ങൾ വിപുലീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


