ഡൽഹിയിൽ നടക്കുന്ന ദേശീയ ആംറെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ജോഷ്വായെമ്മൻ; യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

പിലാത്തറ: ഡൽഹിയിൽ നടക്കുന്ന ആംറെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വാദിഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (WIRAS) ക്യാമ്പസിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി ജോഷ്വാ എം യാത്രയയപ്പും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു.

ലോക ആംറെസ്‌ലിങ് ചാമ്പ്യനും കാസർഗോഡ് ഒളിമ്പിക് ഡിസ്ട്രിക്ട് കമ്മിറ്റി പ്രസിഡന്റുമായ പ്രദീഷ് മീത്തൽ മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥിനിയെ അനുമോദിച്ചു. ക്യാമ്പസ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അബൂഷാഖ് അധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ റാസി സ്വാഗതവും ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ജീന നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥിനിക്ക് കഴിയട്ടെയെന്ന് ചടങ്ങിൽ ആശംസിച്ചു.