മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പിലാത്തറയിൽ യുവാവ് എക്സൈസ് പിടിയിൽ

പിലാത്തറ വിളയാങ്കോട് സ്വദേശി രതീഷ് ഇ. (29) ആണ് എക്സൈസിന്റെ പിടിയിലായത്.

പിലാത്തറ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശി ചെണിച്ചേരിയും സംഘവും വെള്ളിയാഴ്ച വൈകുന്നേരം പിലാത്തറ, ചന്തപ്പുര,മാതമംഗലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിലായി.

ചന്തപ്പുരയിൽ വെച്ച് 160 മില്ലിഗ്രാം മെത്താംഫിറ്റാമിനുമായി വിളയാങ്കോട് സ്വദേശി രതീഷ് ഇ. (29) ആണ് എക്സൈസിന്റെ പിടിയിലായത്.

പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ രജിരാഗ് പി.പി., അനു എം.പി., സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ പി.പി., രമിത്ത് കെ. എന്നിവരും ഉണ്ടായിരുന്നു.