മാടായി സബ്ജില്ലാ കലോത്സവത്തിന് വിളംബര ഘോഷയാത്ര നാളെ പിലാത്തറയിൽ

പിലാത്തറ: മാടായി സബ്ജില്ലാ കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.

മാതമംഗലം റോഡിലുള്ള പിലാത്തറ കൺവെൻഷൻ സെന്റർ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഘോഷയാത്ര പിലാത്തറ ടൗണിലൂടെ സഞ്ചരിച്ച് പിലാത്തറ ബസ് സ്റ്റാൻഡിൽ സമാപിക്കും.

കലോത്സവത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്ന വിളംബര ഘോഷയാത്രയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി എല്ലാവരും പങ്കുചേരണമെന്ന് സംഘാടക സമിതി ചെയർമാനും ജനറൽ കൺവീനറും അഭ്യർത്ഥിച്ചു.