ശ്രവണയുടെ നവീകരിച്ച ഹിയറിങ് എയ്ഡ് സെന്റർ 29ന് പയ്യന്നൂരിൽ തുറക്കും

കേൾവി സഹായികൾ നേരിട്ട് അനുഭവിച്ചറിയാൻ ഹിയറിങ് എക്സ്പീരിയൻസ് ലോഞ്ചും

പയ്യന്നൂർ: കേൾവി പരിചരണ രംഗത്ത് 18 വർഷത്തെ സേവന പാരമ്പര്യമുള്ള ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ പയ്യന്നൂരിലെ നവീകരിച്ച കേന്ദ്രം നവംബർ 29ന് തുറക്കും. പ്രശസ്ത ചലച്ചിത്രതാരം മനോജ് കെ. ജയൻ ഉദ്ഘാടനം നിർവഹിക്കും.

2008ൽ തളിപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ച ശ്രവണ ഇന്ന് കേരളത്തിലും കർണാടകയിലുമായി നിരവധി കേന്ദ്രങ്ങളിലൂടെ കേൾവി, സംസാര സംബന്ധമായ സേവനങ്ങൾ നൽകിവരുന്നു. ആധുനിക സാങ്കേതികവിദ്യയും വിദഗ്ധ ഓഡിയോളജിസ്റ്റുകളുടെ സേവനവും സംയോജിപ്പിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

നവീകരിച്ച കേന്ദ്രത്തിലെ പ്രധാന ആകർഷണം പ്രത്യേകം സജ്ജീകരിച്ച ഹിയറിങ് എക്സ്പീരിയൻസ് ലോഞ്ചാണ്. കേൾവി സഹായികൾ വാങ്ങുന്നതിന് മുമ്പ് അവയുടെ പ്രയോജനം ദൈനംദിന ജീവിത സാഹചര്യങ്ങളിൽ നേരിട്ട് അനുഭവിച്ചറിയാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വീട്ടിലേതിന് സമാനമായ അന്തരീക്ഷത്തിൽ ടെലിവിഷൻ കാണാനും കുടുംബാംഗങ്ങളുമായി സംസാരിക്കാനും വിവിധ ശബ്ദങ്ങൾ കേൾക്കാനും ഇതിലൂടെ സാധിക്കും. അനുയോജ്യമായ കേൾവി സഹായി തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഈ സംവിധാനം സഹായകമാകും.

ലോകോത്തര ബ്രാൻഡുകളുടെ ആധുനിക ഡിജിറ്റൽ കേൾവി സഹായികൾ, ശാസ്ത്രീയ കേൾവി പരിശോധനകൾ, സ്പീച്ച് തെറാപ്പി, കേൾവി സഹായികളുടെ ക്രമീകരണം, തുടർപരിചരണം തുടങ്ങിയ സേവനങ്ങളും കേന്ദ്രത്തിൽ ലഭ്യമാകും.

കൂടുതൽ മികച്ച സേവനങ്ങളും സൗകര്യങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം നവീകരിച്ചത്. നിലവിൽ പ്രവർത്തിച്ചിരുന്ന അതേ കെട്ടിട സമുച്ചയത്തിൽ റോഡിനോട് ചേർന്നുള്ള കൂടുതൽ സൗകര്യപ്രദമായ സ്ഥലത്താണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്