ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു
ഭരണഘടനാ മൂല്യങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ സംരക്ഷിക്കാനായി കക്കോണി ഇ.എം.എസ് വായനശാലയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
പിലാത്തറ: നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കക്കോണി ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
ഭരണഘടനയുടെ ആമുഖം കൈയിലേന്തി നടന്ന സംഗമത്തിൽ ജനാധിപത്യ, മതനിരപേക്ഷ, സമത്വസുന്ദരമായ ഇന്ത്യയുടെ സാക്ഷാത്കാരത്തിനായി കൈകോർക്കണമെന്ന സന്ദേശമുയർന്നു.
മുൻ ജില്ലാ പഞ്ചായത്ത് അംഗം എം.വി. രാജീവൻ സംഗമം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. സജേഷ് അധ്യക്ഷത വഹിച്ചു. കെ.സി. തമ്പാൻ, യു. ഭരതൻ, എം. പ്രജിത്ത്, എൻ.പി. സലിന, എം.വി. രജിത എന്നിവർ സംസാരിച്ചു. എം. മഹേഷ് സ്വാഗതം പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



