പിലാത്തറയിൽ വിശപ്പകറ്റാൻ സൗജന്യ ഭക്ഷണ പദ്ധതി വിജയത്തിലേക്ക്; നൂറിലേറെ കൂപ്പണുകൾ ഭക്ഷണമായി മാറി

പണമില്ലാത്തതിന്റെ പേരിൽ പിലാത്തറയിലെത്തുന്ന ആരും വിശന്നു മടങ്ങേണ്ടിവരരുതെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗജന്യ ഭക്ഷണ പദ്ധതി വിജയകരമായി മുന്നേറുന്നു. വ്യാപാർകാർട്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആർച്ചി കൈറ്റ്സ് ഓൺലൈൻ ബിസിനസ് സൊല്യൂഷൻസ് വികസിപ്പിച്ച പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പിലാത്തറയിൽ വിശപ്പകറ്റാൻ സൗജന്യ ഭക്ഷണ പദ്ധതി വിജയത്തിലേക്ക്; നൂറിലേറെ കൂപ്പണുകൾ ഭക്ഷണമായി മാറി

പിലാത്തറ: പണമില്ലാത്തതിന്റെ പേരിൽ പിലാത്തറയിലെത്തുന്ന ആരും വിശന്നുവീട്ടിലേക്ക് മടങ്ങേണ്ടിവരരുതെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗജന്യ ഭക്ഷണ പദ്ധതി വിജയകരമായി മുന്നേറുന്നു. വ്യാപാർകാർട്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആർച്ചി കൈറ്റ്സ് ഓൺലൈൻ ബിസിനസ് സൊല്യൂഷൻസ് വികസിപ്പിച്ച പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പങ്കാളികളായ ഹോട്ടലുകളിൽ ഉപയോഗിക്കാവുന്ന ക്യു.ആർ. കോഡ് പതിച്ച ഭക്ഷണ കൂപ്പണുകളാണ് വിതരണം ചെയ്യുന്നത്. യുവ ഹോപ്പ് വളണ്ടിയർമാർ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി കൂപ്പണുകൾ കൈമാറിവരുന്നു. 

സന്നദ്ധ പ്രവർത്തകനായ റിയാസ് പിലാത്തറ 2026  ഡിസംബർ അവസാനം വരെ കാലാവധിയുള്ള കൂപ്പണുകൾ അർഹരായവർക്കായി വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുടമകളുടെ അഭ്യർത്ഥന മാനിച്ച് സ്ഥിരമായി ഒരു ഹോട്ടലിൽ  ഭക്ഷണം കഴിക്കാനെത്തിയിരുന്ന രോഗിയായ ഒരു വയോധികനെ കാഞ്ഞങ്ങാട്ടെ അതിഥിമന്ദിരത്തിലേക്ക് മാറ്റിപ്പാർപ്പിച്ചതും പദ്ധതിയുടെ ഭാഗമായി നടത്തിയ ശ്രദ്ധേയമായ ഇടപെടലാണ്. 

ഉപയോഗിച്ച കൂപ്പണുകളുടെ മൂല്യത്തിന് തുല്യമായ തുക സ്പോൺസർമാരിൽനിന്ന് ശേഖരിച്ച് ഹോട്ടൽ വ്യാപാരസ്ഥാപനങ്ങൾക്ക് നേരിട്ട്   ലഭ്യമാക്കുന്ന രീതിയിലാണ് സാമ്പത്തിക ഇടപാടുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനകം നൂറിലേറെ കൂപ്പണുകൾ ഹോട്ടലുകളിൽ ഭക്ഷണമായി മാറിക്കഴിഞ്ഞു. പിലാത്തറയിലെ വിശ്വസ്തരായ ഹോട്ടലുകളുമായി സഹകരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്. നിലവിൽ ഹോട്ടൽ എം എസ് ആർ , ടി മാർട്ട് എന്നീ ഹോട്ടലുകളിലാണ് പയലറ്റ്‌ പദ്ധതി നടപ്പിലാക്കിയത്.  വരും ദിവസങ്ങളിൽ താല്പര്യമുള്ള മറ്റു ഹോട്ടലുകളിലും കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്കും ഫ്രീ ഫുഡ് പദ്ധതി വ്യാപിപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.