പെരുങ്കളിയാട്ടം ബ്രോഷർ കവർ പ്രകാശനം നടന്നു
നാടക-സിനിമാനടൻ ബാബു അന്നൂർ ബ്രോഷർ കവറിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു
ഇരുപത് വർഷങ്ങൾക്ക് ശേഷം 2027 ജനുവരി 10 മുതൽ 13 വരെ നടക്കുന്ന എടനാട് ശ്രീ തിരുവർക്കാട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ബ്രോഷറിൻ്റെ കവർ പ്രകാശനം സംഘാടക സമിതി ഓഫീസിൽ നടന്നു. പ്രശസ്ത നാടക-സിനിമാനടൻ ബാബു അന്നൂർ ബ്രോഷർ കവറിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു.
നർത്തകിയും സ്കൂൾ ഓഫ് മ്യൂസിക് ആൻ്റ് ഡാൻസിൻ്റെ സ്ഥാപകയും പ്രിൻസിപ്പലുമായ ഡോ.കലാമണ്ഡലം ലത കവർ ഏറ്റുവാങ്ങി. ബ്രോഷർ കമ്മിറ്റി കൺവീനർ ഡോ.അജിത്ത് കുമാർ പുത്തലത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ കാവിലെ വളപ്പിൽ രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാളിക എന്ന പേര് ബ്രോഷറിന് നൽകിക്കൊണ്ടുള്ള പ്രഖ്യാപനം സംഘാടക സമിതി ജനറൽ കൺവീനർ വിജയൻ അടുക്കാടൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ തെക്കടവൻ ജനാർദ്ദനൻ, ബ്രോഷർ കമ്മിറ്റി വൈസ് ചെയർമാൻ പ്രദീപൻ കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.
പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ അന്നപ്രസാദ നിധിയിലേക്ക് നൈത്തലത്ത് നാരായണൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം മക്കൾ നൽകുന്ന സംഭാവന സംഘാടക സമിതി ചെയർമാൻ,ക്ഷേത്രം കാരണവൻമാർ, ആചാരക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബ്രോഷർ കമ്മിറ്റി ജോയിൻ്റ് കൺവീനർ പ്രൊഫ.വൈ.വി.സുകുമാരൻ ചടങ്ങിൽ നന്ദി പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



