ഭിന്നശേഷി ദിനത്തിൽ ഇൻസ്പയറിന് വീണ്ടും സംസ്ഥാന അംഗീകാരം
ഭിന്നശേഷി സൗഹൃദ തൊഴിൽമേഖല ഒരുക്കിയതിന് 25,000 രൂപയും പുരസ്കാരവും
കണ്ണൂർ: ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുകയും അവരെ തൊഴിൽമേഖലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഇൻസ്പയറിന് വീണ്ടും സംസ്ഥാനതല അംഗീകാരം. 2026-ലെ സംസ്ഥാന ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിൽ കണ്ണൂരിലെ ഇൻസ്പയർ ശൈലം വില്ലേജ് പ്രൈവറ്റ് ലിമിറ്റഡ് പുരസ്കാരത്തിന് അർഹമായി.
ഭിന്നശേഷിക്കാരായ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്വകാര്യ തൊഴിൽദാതാവിനുള്ള (Best Private Employer for Promoting Differently Abled Employees) വിഭാഗത്തിലാണ് ഇൻസ്പയറിനെ തിരഞ്ഞെടുത്തത്.
25,000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. 2026 നവംബർ 27-ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുമുള്ള ഇൻസ്പയറിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിൻ്റെ ബെസ്റ്റ് എംപ്ലോയി സ്റ്റേറ്റ് അവാർഡ്, ബെസ്റ്റ് സ്പോർട്സ് വുമൺ അവാർഡ്, ബെസ്റ്റ് ഇന്നവേറ്റീവ് അവാർഡ് എന്നിവയ്ക്ക് ഒപ്പം ബെസ്റ്റ് എംപ്ലോയർ അവാർഡ് ആണ് ഇപ്പോൾ കരസ്ഥമാക്കിയത്. ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ തിരുവനന്തപുരം വച്ച് അവാർഡ്ദാന ചടങ്ങ് നടക്കും.
സ്വാഭിമാൻ ഇരുമുടിക്കെട്ടിലൂടെ ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്ന പ്രവർത്തനമാണ് ഈ മണ്ഡലകാലത്ത് നടന്നുവരുന്നത്. ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങൾക്ക് പിലാത്തറ ഡോട്ട് കോമിന്റെ ആശംസകൾ നേരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



