• Thursday, 15 July 2026
  • 02:17:41 AM

എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ അന്തരിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവാണ്.

ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ അന്തരിച്ചു. 92 വയസ്സായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

വ്യോമ സേനയിൽ 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ.ചന്ദ്രശേഖർ എയർ കമ്മഡോറായി 1986ൽ ആണ് സർവീസിൽ നിന്ന് വിരമിച്ചത്.

വിശിഷ്ട സേവാ മെഡൽ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു അദ്ദേഹം. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്.

ആനന്ദവല്ലിയാണ് ഭാര്യ. മക്കൾ: ഡോ. ദയ മേനോൻ (യുഎസ്എ). രാജീവ് ചന്ദ്രശേഖർ, മരുമക്കൾ: , അനിൽ മേനോൻ (യുഎസ്എ). അഞ്ജു ചന്ദ്രശേഖർ, സംസ്കാരം പിന്നീട് നടക്കും.

2025-08-30

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.