ചെറുതാഴം സെൻ്ററിലെ കുഞ്ഞിക്കോരൻ (93) നിര്യാതനായി.
ഭാര്യ വിമല.കെ.പി, മക്കൾ : സന്തോഷ് കുമാർ, കിഷോർ കുമാർ, ഷീന, പരേതയായ ലീന, സഹോദരങ്ങൾ: ശാരദ ബാംഗ്ലൂർ, പരേതരായ കൃഷ്ണൻ ജ്യോത്സ്യർ, കുഞ്ഞി പാർവ്വതി, ജാനകി, തമ്പാൻ, നാരായണൻ, കുമാരൻ, കുഞ്ഞിക്കണ്ണൻ, മരുമക്കൾ: ഷീബ,കനക മഞ്ചേശ്വരം, ബാബു മാങ്ങാട്, ചന്ദ്രകുമാർ മംഗലാപുരം, സംസ്കാരം ശനിയാഴ്ച 10:30ന് മണ്ടൂർ പൊതു ശ്മശാനത്തിൽ.
വിട പറഞ്ഞത് മരക്കലപ്പാട്ടിനു സമഗ്ര സംഭാവന നൽകിയ കലാകാരൻ.
കണ്ണൂർ ജില്ലയിലെ വിവിധ പൂമാല ഭഗവതി ക്ഷേത്രത്തിൽ തോറ്റംപാട്ടുകൾ എന്ന പേരിൽ അനുഷ്ഠാനഗാനങ്ങൾ പ്രചാരത്തിലുണ്ട്. കേരളത്തിന്റെ പല അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, ഐതിഹ്യം, ചരിത്രം, വർഗോത്പത്തിപുരാണം തുടങ്ങിയവ പരാമർശിക്കുന്ന മരക്കലപ്പാട്ടിനു പ്രചാരണം നൽകിയ ആദ്യകാല അനുഷ്ഠാനകരിൽ പ്രധാനിയാണ് കുഞ്ഞിക്കോരൻ.
വടക്കെ മലബാറിലെ പൂമാല കാവുകളിൽ പ്രധാനപ്പെട്ട രാമന്തളി കുറവന്തട്ട, കണ്ടങ്ങാളി പൂമാലക്കാവ്, കുഞ്ഞിമംഗലം അണിയക്കര. കുഞ്ഞിമംഗലം മുശാരിക്കൊവ്വിൽ, കണ്ടംകുളങ്ങര പള്ളിക്കോവിൽ പൂമാല ഭഗവതി ക്ഷേത്രം, വയലപ്ര അണിയക്കര, കണ്ണപുരം പൂമാലക്കാവ്, പട്ടുവം പൂമാലക്കാവ്, വെള്ളൂർ കുടക്കത്ത് ഭഗവതി ക്ഷേത്രം, അന്നൂർ തലേന്നേരി പൂമാല കാവ്, കണ്ണൂർ കാപ്പാട് പെരിങ്ങളായി പൂമാലക്കാവ് തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ പാട്ടുമഹോത്സവത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളിൽ പാട്ടുത്സവത്തിന് പാട്ടുത്സവത്തിന് വർഷങ്ങളായി പങ്കുചേരുണ്ടായിരുന്നു. അദ്ദേഹം കുറച്ചു വർഷങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
പാട്ടുത്സവത്തിൽ ഗണപതിസ്‌തുതി, സരസ്വതി /കൃഷ്ണസ്തുതി, അടിയന്തര പാട്ട്, നാലാം പാട്, ആറാം പാട്ട് ദിനങ്ങളിലെ മരക്കലപ്പാട്ട്, കളത്തിലരി ചടങ്ങുകൾ തുടങ്ങിയ ചടങ്ങുകളും, വാമൊഴിയായി പാരമ്പര്യമായി പകർന്നുകിട്ടിയ പാട്ട് അറിവുകളും വരും തലമുറയിലേക്കും കൈമാറുക എന്ന ഉത്തരവാദിത്വവും നിറവേറ്റി. ഇന്ന് മകൻ കെ പി സന്തോഷ് കുമാറിലൂടെ ആചാരങ്ങൾ പിന്തുടരുന്നു. ശ്രീ വയലപ്ര അണിയകര പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്നും പുക്കണികളായി കെ പി സന്തോഷ് കുമാർ ചെറുതാഴം ആചാരപ്പെട്ടിരുന്നു.
വിഷുവിന് നക്ഷത്രഫലം കൊണ്ട് തരുന്ന കോരാട്ടൻ്റെ പഴയ മുഖം ഇന്നും ഓർമ്മയിൽ തെളിഞ്ഞു വരുന്നു. അദ്ദേഹത്തിൻ്റെ ധർമ്മപത്നി വിമലേച്ചിയും കോരാട്ടനും എന്നും മാതൃക ദമ്പതികളായി തന്നെ അറിയപ്പെട്ടിരുന്നു. ആ സ്നേഹവും പൊരുത്തവും നമ്മളും കണ്ടു പഠിക്കേണ്ടതാണ്. ഏറെ അഭിമാനത്തോടെ പറയാം ആചാരങ്ങളും അനുഷ്ഠാനങ്ങളും തലമുറകൾ കൈമാറിയാണ് പ്രിയപ്പെട്ട കോരാട്ടന്‍ വിടവാങ്ങിയത്. അതെ ചെറുതാഴത്തിന്റെ പഴയകാല ഓർമ്മകളിലെ ഒരു മുഖം കൂടി നമുക്ക് നഷ്ടമാകുന്നു.
സ്നേഹപൂർവ്വം ആദരപൂർവ്വം വിട
✍️ഷനിൽ ചെറുതാഴം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








