• Thursday, 15 July 2026
  • 02:17:12 AM

പനി ബാധിച്ച് അംഗൻവാടി വർക്കർ മരിച്ചു.

കടന്നപ്പള്ളി: കോട്ടത്തുംചാൽ അംഗൻവാടി വർക്കർ ഇ. വി. നളിനി (59) പനി ബാധിച്ച് മരിച്ചു.

പനിയെ തുടർന്ന് രണ്ടു ദിവസം മുമ്പ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

 

 സി.പി.എം കോട്ടത്തുംചാൽ സൗത്ത് ബ്രാഞ്ചംഗമാണ്. ഭർത്താവ്: മാവില വീട്ടിൽ ഭാസ്കരൻ. മക്കൾ: നിധീഷ്, നിശാന്ത് (കുവൈത്ത്). മരുമക്കൾ: വിജിഷ (പട്ടുവം, അധ്യാപിക കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ), രവീണ ( ചെറുപുഴ). സഹോദരങ്ങൾ: രമ, ശോഭ, വിനോദ്, സജിമോൻ.സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് സമുദായ ശ്മശാനത്തിൽ.






പിലാത്തറ ഡോട്ട് കോം
2026-06-20

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.