• Friday, 10 October 2025
  • 10:51:06 AM
Read report

ഓണത്തിനൊരുങ്ങി പിലാത്തറ - ചെറുതാഴം വ്യാപാരോത്സവം ഉദ്ഘാടനം ഇന്ന്.

വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി ഓണക്കാലത്ത് നടത്തുന്ന വ്യാപാരോത്സവത്തിനു ഇന്നു മുതൽ തുടക്കം

ചെറുതാഴം പഞ്ചായത്തിലെ ഏത് കടയിൽ നിന്നും ഏത് സാധനങ്ങൾ വാങ്ങിയാലും സമ്മാന കൂപ്പൺ ലഭിക്കും. ഇന്ന് വൈകിട്ട് 5ന് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ ഉദ്ഘാടനം ചെയ്യും.

വിജയികൾക്ക് ഒന്നാം സമ്മാനം സ്‌കൂട്ടർ,

രണ്ടാം സമ്മാനം എൽ ഇ ഡി ടിവി,

മൂന്നാം സമ്മാനം സ്വർണനാണയങ്ങൾ

തുടങ്ങി ഒട്ടേറെ സമ്മാനങ്ങൾ നൽകും.

ആഗസ്ത് 19 മുതൽ സെപ്റ്റംബർ 30 വരെയാണ് സമയപരിധിയെന്ന് കെ.സി.രഘുനാഥ്, കെ.വി. ഉണ്ണി കൃഷ്ണൻ, മൂലക്കാരൻ കൃഷ്ണൻ, ഷാജി മാസ്കോ, സി. രാജീവൻ എന്നിവർ വാർത്താസമ്മേളനത്തിൽ  പറഞ്ഞു.






shanil cheruthazham
2025-08-19

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.