• Monday, 1 March 2026
  • 04:57:28 AM
News

സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ നേത്ര പരിശോധന ക്യാമ്പ് പിലാത്തറയിൽ

പരിശോധനയിൽ തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് മാം ട്രസ്റ്റ് ഹോസ്പിറ്റലിൽ സൗജന്യ ശസ്ത്രക്രിയ ലഭിക്കും. റോട്ടറി ക്ലബ് മൂന്നാമത് വർഷമാണ് പിലാത്തറയിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പിലാത്തറ റോട്ടറി ക്ലബ്ബും മാം ട്രസ്റ്റ് ഐ കെയർ ഹോസ്പിറ്റൽ, കാഞ്ഞങ്ങാട്, മെന്റൽ ഹെൽത്ത് ക്ലബ് സെന്റ് ജോസഫ്സ് കോളേജ് പിലാത്തറ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 9 മണിക്ക് പിലാത്തറ സെന്റ് ജോസഫ്സ് കോളേജിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.

പിലാത്തറ റോട്ടറി ക്ലബ് പ്രസിഡണ്ട്  രവീന്ദ്രനാഥന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി  റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണറും മേജർ ഡോണറുമായ പ്രമോദ് നായനാർ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥികളായി ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സനൂപ് മോഹൻ, പിലാത്തറ ഇടവക വികാരി റവ. ഫാദർ തോംസൺ കൊട്ടിയത്ത് എന്നിവർ പങ്കെടുക്കും.

ക്യാമ്പിൽ പരിശോധനയ്ക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് മാം ട്രസ്റ്റ് ഐ കെയർ ഹോസ്പിറ്റൽ, കാഞ്ഞങ്ങാട്ടിൽ വച്ച് സൗജന്യ തിമിര ശസ്ത്രക്രിയ ലഭ്യമാക്കുന്നതാണ്.

മെഡിക്കൽ ക്യാമ്പ് വിവരണം വീഡിയോ കാണാം.  

https://youtube.com/shorts/v9HxgDg1WTs?si=6Im28-qcxpUKDVsf

തിമിര രോഗനിർണയ രജിസ്ട്രേഷൻ പുരോഗമിച്ചു വരുന്നു. താല്പര്യം ഉള്ളവർ 9747360333, 9847323789, 9847069324 നമ്പറുകളിൽ ബന്ധപ്പെടുക.






പിലാത്തറ ഡോട്ട് കോം
2026-02-06

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post