
പാരായണ ക്ഷമമായ നല്ല കവിതകളാണ് ഇതിലേറെയും.
വഴി അനുഗമിക്കുക, ഞാൻ നിൻ്റെ പാതയെ ന്നഭിരമിക്കുന്ന നാൾ വരെയെന്നെ നീ
കെ.എസ്.ജയമോഹൻ എന്ന പേര് പിലാത്തറക്കാരെ പരിചയപ്പെടുത്തേണ്ടതില്ല. ഏറെക്കാലങ്ങളായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ഹോപ്പിൻ്റെ സാരഥി.
ഒരിക്കലെങ്കിലും ഹോപ്പിലെത്തിയവർക്ക് അദ്ദേഹം ചെയ്തു വരുന്ന പ്രവർത്തനത്തിൻ്റെ മഹത്വം ബോധ്യപ്പെടും. ജീവിത വഴിയിൽ ഒറ്റപ്പെട്ടു പോയ അശരണരും അനാഥരുമായവർക്ക് പ്രതീക്ഷയുടെ വെളിച്ചം പകർന്നു നൽകുന്ന മഹനീയ ദൗത്യം. ഇത്തരക്കാരുമായി നിരന്തരം ബന്ധപ്പെടുന്ന ഒരാളെന്ന നിലയിൽ എത്രയോ ജീവിതാനുഭവങ്ങളും കാണും. തിരക്കേറിയ പ്രവർത്തനമേഖലയും വീട്ടുകാര്യങ്ങളും കഴിഞ്ഞ് കിട്ടുന്ന സമയത്ത് അദ്ദേഹമെഴുതിയ കുറച്ച് കവിതകളാണ് 'വേഴാമ്പൽ' എന്ന സമാഹാരത്തിലുള്ളത്.
പൊതുവെ പുതിയ കവിതകൾ പലതും മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നുന്നു കൊണ്ട് വായിക്കാതെ വിടുകയാണ് പതിവ്. പക്ഷേ പാരായണ ക്ഷമമായ നല്ല കവിതകളാണ് ഇതിലേറെയും. 52 കവിതകളുണ്ട്.
മരണം, യുദ്ധം, മയക്കുമരുന്ന്, പ്രതീക്ഷ, പ്രണയം, പരിസ്ഥിതി, അനാഥത്വം തുടങ്ങിയ വിഷയങ്ങൾ കടന്നു വരുന്നു.
ഏറെ വായിക്കപ്പെടട്ടെ. ആശംസകൾ...
വഴി
അനുഗമിക്കുക, ഞാൻ നിൻ്റെ പാതയെ
ന്നഭിരമിക്കുന്ന നാൾ വരെയെന്നെ നീ
വഴിയിൽ വിസ്മയം തീർക്കുന്ന കാഴ്ചകൾ -
ക്കരികിലൂടെ നടന്നു നീങ്ങീടുക....
പരിമിതികളെ വെല്ലുന്നൊരുൾവിളി
വഴികൾ തേടുകയെന്നതേ
നമ്മുടെ പരമ ലക്ഷ്യവും
ഊർജ്ജ പ്രവാഹവും
അതിനുമപ്പുറം ജീവിതമുണ്ടതും
അറിവിൽ വെയ്ക്കുക,
നീ തന്നെ നിൻ വഴി.
✍️ ഡോ. മധു പി എം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.