
മാടായിപ്പാറ കലുഷിതം.!! കേസെടുത്ത് പഴയങ്ങാടി പോലീസ്.
"ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർ ഓണനാളിൽ മാടായിപ്പാറയിൽ നടത്തിയ പാലസ്തീൻ അനുകൂല പ്രകടനത്തെ തുടർന്ന് കലുഷിതമായിരിക്കുകയാണ് മാടായിപ്പാറ"
അനുമതിയില്ലാതെ മാടായിപ്പാറ ദേവസ്വം ഭൂമിയിൽ പ്രകടനം നടത്തിയ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അഫ്ര ശിഹാബ് അടക്കമുള്ള 30 പ്രവർത്തകർക്കെതിരെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി പഴയങ്ങാടി പൊലീസ് കേസെടുത്തിരുന്നു.
ജമാഅത്ത് ഇസ്ലാമിയുടെ കീഴിലുള്ള സ്കൂളിന്റെയും സ്വകാര്യ വാഹനങ്ങളിലും എത്തിയാണ് ഇവർ ജൈവവൈവിധ്യങ്ങൾ ഉള്ള മാടായിപാറയിലൂടെ പ്രകടനം നടത്തിയത്. പബ്ലിക് ടെമ്പിൾ പ്രൊട്ടക്ഷൻ കമ്മിറ്റി സെക്രട്ടറി ടി.മുരളീധരൻ അടക്കമുള്ളവർ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു . എന്നാൽ സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ യാതൊരു അനുമതിയും ഇല്ലാതെ പരസ്ഥിതി പ്രാധാന്യമുള മാടായിപ്പാറയിൽ വിവിധ കൊടികളും ബാനറുകളും ഉയർത്തി പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയെന്നാണ് പൊലീസ് സ്വയം രജിസ്റ്റർ ചെയ്ത കേസിലുള്ളത്.
വിവിധ രാഷ്ട്രീയ പ്രതിഷേധങ്ങളും കേസുകളും...
തുടർ ദിവസങ്ങളിൽ കണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധ മാർച്ചുകൾ ആയിരുന്നു. മാടായിപ്പാറ വിഷയത്തിൽ പ്രതിഷേധിച്ച വിവിധ രാഷ്ട്രീയ സംഘടനകളായ ജമാഅത്ത് ഇസ്ലാമി, ബിജെപി, കോൺഗ്രസ്, സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പഴയങ്ങാടി പോലീസ്. പഴയങ്ങാടി കെ എസ് ടി പി റോഡിൽ റോഡിലും മാടായിപ്പാറ റോഡിലും അനുമതിയില്ലാതെ പ്രകടനം നടത്തി വഴി തടസ്സപ്പെടുത്തിയതിനെതിരെയാണ് നൂറുകണക്കിന് ആൾക്കാരുടെ പേരിൽ കേസ് എടുത്തിരിക്കുന്നത്.
മാടായിപ്പാറയിലെ പ്രതിഷേധപ്രകടനം നടത്തിയ 30 ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. ബിജെപി മണ്ഡലം പ്രസിഡൻ്റ് സുജിത്ത് വടക്കൻ ജില്ലാ വൈസ് പ്രസിഡൻ്റ് എ.വി. സനൽ, ഗംഗാധരൻ കാളിശ്വരം, മാടായി മണ്ഡലം പ്രഭാരി അരുൺ തോമസ്, സംസ്ഥാന സമിതി അംഗം സി. നാരായണൻ, കോഴിക്കോട് മേഖല സെക്രട്ടറി ബാലകൃഷ്ണൻ പനക്കിൽ, രമേശൻ ചെങ്ങുനി, കെ.ടി മുരളി തുടങ്ങി മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്.
പ്രതിഷേധ കൂട്ടായ്‌മ നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും പോലീസ് സ്റ്റേഷൻ വഴി തടസ്സപ്പെടുത്തിയതിനും ആണ് പഴയങ്ങാടി പോലീസ്. അജിത്ത് മാട്ടൂൽ, പവിത്രൻ, പുന്നക്കൽ മുഹമ്മദലി, ഗോകുലൻ വെങ്ങര അടക്കം മുപ്പതോളം പ്രവർത്തകർക്ക് എതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.
മാടായിപ്പാറ വിഷയത്തിൽ സിപിഎം മാടായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ ബഹുജന പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. വർഗ്ഗീയ വിഭജനത്തിന് മാടായിപ്പാറയെ വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിച്ച് പഴയങ്ങാടിയിൽ നടത്തിയ ബഹുജന പ്രതിരോധ സദസ് CPI (M) കണ്ണൂർ ജില്ലാ സെകട്ടറി കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കേസെടുത്തു. കെ എസ് ടി പി റോഡിൽ അനുമതിയില്ലാതെ പ്രകടനം നടത്തി പഴയങ്ങാടി ബസ് സ്റ്റാൻഡിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതിനെതിരെയാണ് വിനോദ് അടുത്തില, പത്മനാഭൻ പാണപ്പുഴ, വേണുഗോപാലൻ മണ്ടൂർ അടക്കം നൂറോളം പ്രവർത്തകർക്കെതിരെ കേസെടുത്തത്.
മാടായിപ്പാറയിൽ ജിഐഒ (ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ) നടത്തിയ പലസ്തീൻ അനുകൂല പ്രതിഷേധത്തിനെതിരെ കേസെടുത്ത പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തലയ്ക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്ഐആർ റജിസ്‌റ്റർ ചെയ്തെന്ന് രാഗേഷ് പറഞ്ഞു. പഴയങ്ങാടിയിൽ നടത്തിയ വിശദീകരണയോഗത്തിലായിരുന്നു പരാമർശം.
പ്രതിഷേധങ്ങൾ മാടായിപ്പാറയിൽ അവസാനിക്കുന്നില്ല.
ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് കൂട്ടുകെട്ട് നയിക്കുന്ന തീവ്രവാദത്തിന് സിപിഎം പിന്തുണ നൽകുന്നു എന്ന് ആരോപിച്ച് സെപ്റ്റംബർ 16ന് കണ്ണൂർ നോർത്ത് ജില്ല ബി.ജെ.പിയുടെ നേതൃത്വത്തിൽ പഴയങ്ങാടി വാദിഹുദ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ഒരുങ്ങുകയാണ് ബിജെപി.
സംരക്ഷിക്കണം നമ്മുടെ മാടായിപ്പാറയെ
ചുരുക്കം ദിവസംകൊണ്ട് ജൈവവൈവിധ്യ സമ്പുഷ്ടമായ മാടായിപ്പാറ വിവാദ ഭൂമിയായി മാറിയിരിക്കുകയാണ്. ഒഴിവ് ദിനങ്ങളിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ വന്നുചേരുന്ന ഈ പ്രദേശത്ത് മാലിന്യങ്ങൾ വർദ്ധിക്കുന്നത് സംരക്ഷണ സമിതി അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അടുത്തകാലത്തായി ഭക്ഷണ അവശിഷ്ടങ്ങൾ, കുപ്പിച്ചില്ലുകൾ, പ്ലാസ്റ്റിക് വേസ്റ്റുകൾ തുടങ്ങിയവ ഗുരുതര മലിനീകരണ, ആരോഗ്യ, അന്തരീക്ഷ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളുടെ മുഖം മാറ്റിക്കൊണ്ട് മാടായിപ്പാറ സംരക്ഷിക്കുന്ന ക്ലീൻ മാടായിപ്പാറ പദ്ധതിയിൽ രാഷ്ട്രീയ ഏകോപനം ഉണ്ടാകട്ടെ.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.