
മാഹി തിരുന്നാൾ ഇന്ന് കൊടിയേറും
2025 ലെ മാഹി ബസിലിക്കയിൽ തിരുന്നാൾ മഹോത്സവം. ഒക്ടോബർ 5 മുതൽ 22 വരെ നടക്കും. ഏവർക്കും സ്വാഗതം.
തിരുനാളിലെ ചടങ്ങുകൾ ഒക്ടോബർ 5 മുതൽ 13 വരെ: ഇന്ന് വൈകിട്ട് 6ന് ഡോ.ഫാ. ജെറോം ചിങ്ങ ന്തറയുടെ കാർമികത്വത്തിൽ കുർബാന, നൊ വേന.
നാളെ ഫാ.സനൽ ലോറൻസ്, 7നു ഫാ. ജോ സഫ് കൊട്ടിയത്ത്, 8ന് ഫാ.മാർട്ടിൻ ഇലഞ്ഞി പ്പറമ്പിൽ, 9ന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, 10ന് ഫാ. എസ്.ഡേവിഡ് സഹായരാജ്, 11ന് ഫാ.ആൻ സിൽ പീറ്റർ, 12നു കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതല, 13ന് ഫാ.ജോൺ സൺ അവരേവ് എന്നിവരുടെ കാർമികത്വ ത്തിൽ കുർബാന.
ഒക്ടോബർ 14ന് തിരുനാൾ ജാഗര ദിനം:
14ന് രാവിലെ 7നും 10നും ഫാ.വിമൽ ഫ്രാൻസി സ് കുർബാന അർപ്പിക്കും.
വൈകിട്ട് 5.30ന് കോഴിക്കോട് അതിരൂപത വി കാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ കുർബാന അർപ്പിക്കും. രാത്രി 7നു നഗരപ്രദക്ഷിണം. വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണത്തിൽ ആയിരങ്ങൾ അണിനിര ക്കും.
15ന് പ്രധാന തിരുനാൾ
15നു തിരുനാൾ ദിനത്തിൽ പുലർച്ചെ ഒന്നുമു തൽ രാവിലെ 6 വരെ ശയനപ്രദക്ഷിണം. രാവി ലെ 10.30ന് കുർബാനയ്ക്ക് കോഴിക്കോട് ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിക്കും.
വൈകിട്ട് 5ന് മേരിമാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.
16 മുതൽ 22 വരെ
16ന് രാവിലെ 6ന് ഡോ.ആൻ്റണി പിൻ്റോ കൊ ങ്കിണി ഭാഷയിൽ കുര്ബാന അർപ്പിക്കും.
17നു ഫാ. വിക്‌ടർ മെൻഡോൺസ, 18ന് ഫാ. ബെന്നി മണപ്പാട്ട്, 19ന് ഫാ.സൈമൺ പീറ്റർ, ഫാ.ജോസഫ് അനിൽ, തലശ്ശേരി ആർച്ച് ബി ഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ കുർ ബാന അർപ്പിക്കും.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.