കുളപ്പുറത്തിൻ്റെ മുത്തശ്ശിക്ക് ആദരവ്

നവതി ആഘോഷിക്കുന്ന കുളപ്പുറത്തിൻ്റെ മുത്തശ്ശി മൂലക്കാരത്തി കുഞ്ഞമ്മേച്ചിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുളപ്പുറം ബൂത്തുകമ്മറ്റി ആദരിച്ചു.

കുളപ്പുറം ആറോൺ കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഈ പ്രദേശത്തെ കുട്ടികൾക്ക് മുത്തശ്ശി കഥകൾ പറഞ്ഞു കൊടുക്കുകയും 5 മക്കളും അനവധി പേരക്കുട്ടികളും ഉൾപ്പെടുന്നതാണ് മുത്തശ്ശിയുടെ കുടുംബം. കെ.പി.സി.സി. എക്സിക്കുട്ടീവ് മെമ്പർ  എം. പി. ഉണ്ണികൃഷണൻ പൊന്നാടയും ഉപഹാരവും നൽകി ആ ദരിച്ചു. കെ. രാമദാസ്, വി.വി. വിജയൻ, കെ. ഷൈജു, കെ.കെ. പ്രദീപൻ, കെ. മിഥുൻ, എം ശശി എന്നിവർ സംസാരിച്ചു